HOME
DETAILS

ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?

  
April 19 2025 | 02:04 AM

Shine Tom Chackos Escape Will the Truth Emerge as Police Pose Questions

 

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പൊലീസിന് മുന്നിൽ ഹാജരാകും. ഓടിപ്പോയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോർത്ത് പൊലീസ് നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഷൈൻ വൈകിട്ട് മൂന്ന് മണിക്ക് ഹാജരാകുമെന്ന് കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷൈനിന്റെ ഒരു മാസത്തെ ഫോൺ കോൾ വിശദാംശങ്ങളും അദ്ദേഹം താമസിച്ച ആറ് ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ്. ഷൈൻ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എറണാകുളം നോർത്ത് പൊലീസ് ഷൈനിന്റെ തൃശൂരിലെ വീട്ടിൽ നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ, വൈകിട്ട് മൂന്ന് മണിക്ക് ഹാജരാകുമെന്ന് കുടുംബം അറിയിച്ചു. "കേസ് വെറും ഓലപ്പാമ്പാണ്, ഷൈൻ ഇന്ന് ഹാജരാകും," കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരി പരിശോധനയ്ക്കായി ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയപ്പോൾ ഷൈൻ എന്തിന് ഓടി രക്ഷപ്പെട്ടു എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഷൈൻ ഓടിപ്പോയ ശേഷം ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  3 days ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  3 days ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  3 days ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  3 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്

uae
  •  3 days ago
No Image

വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം

National
  •  3 days ago
No Image

ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം

uae
  •  3 days ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago