പ്രവാസികള്‍ക്ക് തിരിച്ചടി, ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിച്ച് സഊദി അറേബ്യ
റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് കൂട്ടി സഊദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിരക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യഘട്ടത്തിന് തുടക്കമായി.
സ്വകാര്യ സ്ഥാപനങ്ങളിലെ ന്യൂട്രീഷ്യന്‍, എക്‌സറേ, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ തൊഴിലുകളില്‍ നിശ്ചിത ശതമാനം സഊദി പൗരന്മാരുടെ നിയമനം നിര്‍ബന്ധമാക്കുന്ന തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് മിയമം പ്രാബല്യത്തില്‍ വന്നത്. ന്യൂട്രീഷ്യന്‍(80%), എക്‌സ്‌റേ(60%), ലബോറട്ടറി(70%), ഫിസിയോതെറാപ്പി(80%) എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണ നിരക്ക്. ഈ ശതമാന നിരക്കില്‍ സ്വദേശി ജീവനക്കാരെ സ്വകാര്യ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിയമിച്ചിരിക്കണം. സ്‌പെഷ്യലിസ്റ്റിന്റെ കുറഞ്ഞ വേതനം ഏഴായിരം റിയാലും ടെക്‌നീഷ്യന്റേത് അയ്യായിരം റിയാലുമാണ്.
റിയാദ്, മദീന, മക്ക, ദമാം എന്നീ പ്രധാന നഗരങ്ങളില്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം ഒക്ടോബര്‍ 17ന് നടപ്പാക്കും. അപ്പോള്‍ ബാക്കിയായ എല്ലാ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാകും.
കഴിഞ്ഞ വര്‍ഷമാണ് ഈ നാല് ആരോഗ്യ തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തൊഴില്‍ വിപണിയില്‍ സഊദികളുടെ പങ്കാളിത്തം ഗണ്യമായി ഉയര്‍ത്താനാണ് സഊദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Saudi Arabia has increased Saudization in the healthcare sector, prioritizing jobs for nationals. This move affects many expatriate professionals as the country pushes forward with Vision 2030 goals to boost local employment and reduce reliance on foreign workers in key industries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."