
ഏത് ഷാ വന്നാലും തമിഴ്‌നാട് ഭരിക്കാനാവില്ല; ബിജെപിയെ കടന്നാക്രമിച്ച് എംകെ സ്റ്റാലിന്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാന്‍ സാധിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ ബിജെപിയും, എഐഎഡിഎംകെയും സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമര്‍ശം. ഡിഎംകെ തെരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സ്റ്റാലിന്‍ ബിജെപിയെയും, അമിത് ഷായെയും കടന്നാക്രമിച്ച് രംഗത്തെത്തിയത്.
'ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാന്‍ സാധിക്കില്ല. തമിഴ്‌നാട് എല്ലാകാലത്തും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കും. സംസ്ഥാനങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടത് കൊണ്ടാണ് ഞങ്ങള്‍ക്ക് സുപ്രീം കോടതിയെ സമീപിച്ച് ഗവര്‍ണര്‍മാര്‍ക്കെതിരെ ചരിത്ര വിധി നേടേണ്ടി വന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. സ്റ്റാലിന്‍ പറഞ്ഞു.
പ്രസംഗത്തില്‍ ബിജെപി, എഐഎഡിഎംകെ സഖ്യത്തെ തട്ടിപ്പ് സഖ്യമെന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. ഇഡിയുടെ റെയ്ഡ് ഭയന്നാണ് ഐഐഎഡിഎംകെ ബിജെപിയുടെ കൂട്ടില്‍ ചേര്‍ന്നതെന്നും, ആരെയും ഭയപ്പെടുന്ന വ്യക്തിയല്ല താനെന്നും സ്റ്റാലിന്‍ പറഞ്ഞു.
പുറമെ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനുള്ള ശ്രമം, നീറ്റ് പരീക്ഷ, പുതിയ മണ്ഡല രൂപീകരണം എന്നീ വിഷയങ്ങളില്‍ തമിഴ് ജനതയോട് അമിത് ഷാ ഉത്തരം നല്‍കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഡിഎംകെ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മില്‍ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് തമിഴ്നാടിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കണമെന്ന തന്റെ പ്രചാരണം സ്റ്റാലിന്‍ ശക്തമാക്കിയിരുന്നു. ഏപ്രില്‍ 15 ന്, സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് നയിക്കുന്ന സമിതിയില്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് വര്‍ധന്‍ ഷെട്ടിയും മുനാഗരാജനുമാണ് അംഗങ്ങള്‍.
mk stalin says amith sha and bjp will never going to rule the people of tamil nadu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• a day ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• a day ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത
bahrain
• a day ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• a day ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്
Kerala
• a day ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• a day ago
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര
National
• a day ago
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി
Kerala
• a day ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• a day ago
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• a day ago
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള് തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം
Kerala
• a day ago
പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും
Kerala
• a day ago
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം
Kerala
• a day ago
ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം
Kerala
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്
Kerala
• a day ago
ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
Weather
• a day ago
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• a day ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• a day ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• a day ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• a day ago
സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ
uae
• a day ago
പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു
Kerala
• a day ago
അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം
International
• a day ago