HOME
DETAILS

പഞ്ചസാരയ്ക്ക് വിലക്ക്! അംഗൻവാടി പോഷകാഹാരത്തിൽ കേന്ദ്രത്തിന്റെ കർശന നിർദേശം

  
April 20, 2025 | 2:33 AM

Ban on Sugar Centre Issues Strict Guidelines for Anganwadi Nutrition

 

ന്യൂഡൽഹി: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് നൽകുന്ന പോഷകാഹാര കിറ്റുകളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വനിതാ-ശിശു വികസന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശ പ്രകാരം, അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിലും പോഷകാഹാര കിറ്റുകളിലും സംസ്കരിച്ച പഞ്ചസാര, അധിക ഉപ്പ്, കൊഴുപ്പ്, പ്രിസർവേറ്റീവുകൾ, നിറങ്ങൾ, കൃത്രിമ രുചികൾ എന്നിവ ഉപയോഗിക്കരുത്.

അംഗൻവാടികളിൽ മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിലും പോഷകാഹാര കിറ്റുകളിലും ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി ശർക്കര ഉപയോഗിക്കാമെങ്കിലും, അതിന്റെ അളവ് മൊത്തം ഊർജ്ജത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയായി നിയന്ത്രിക്കണമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജ്യോതിക വ്യക്തമാക്കി. അമിത കലോറി ശരീരത്തിൽ എത്തുന്നത് തടയാൻ ഈ നിയന്ത്രണം അനിവാര്യമാണ്.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ച്, കൊഴുപ്പും ഉപ്പും പഞ്ചസാരയും അധികമുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഉപ്പിന്റെ ഉപയോഗവും കർശനമായി പരിമിതപ്പെടുത്തണം. പോഷകാഹാര കിറ്റുകൾ ഉപയോഗിച്ച് ഉപ്പോ പഞ്ചസാരയോ ചേർക്കാതെ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചക മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാക്കണം. ഇത് ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

 

The Central Government has directed states to eliminate sugar, excess salt, and fat from nutritional kits provided to children, pregnant women, lactating mothers, and adolescent girls through Anganwadis. The new guidelines by the Ministry of Women and Child Development also prohibit processed sugar, preservatives, artificial colors, and flavors, recommending limited use of jaggery and adherence to WHO standards for healthier diets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  5 days ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  5 days ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  5 days ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  5 days ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  5 days ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  5 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  5 days ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  5 days ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  5 days ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  5 days ago