HOME
DETAILS

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ

  
Web Desk
April 21 2025 | 04:04 AM

Heavy Rain Likely in Kerala for the Next Five Days

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്ന് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത കാണിക്കുന്നുണ്ട്. 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.

ഇടിമിന്നൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പ്രത്യേകം ഓർമപ്പെടുത്തുന്നു.കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ ഇടിമിന്നലിനുള്ള മുൻകരുതൽ എടുക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും കാലാവസ്ഥാ വകുപ്പ് ഓർമിപ്പിക്കുന്നു.

ഇടിമിന്നലിൽ എടുക്കേണ്ട മുൻകരുതലുകൾ


ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണ്.

 ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് തോന്നുന്ന സാഹചര്യത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതാണ്. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യവും ഈ സമയത്ത് ഒഴിവാക്കണം  മിന്നലുള്ള സമയത്ത് ഒഴിവാക്കുക.

 ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പ്രശ്‌നമല്ല.

 അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

 ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. 

വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

 ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. എന്നാൽ കൈകാലുകൾ പുറത്തിടരുത്. 

സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക

 മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

 കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

 പട്ടം പറത്തുന്നത് ഒഴിവാക്കുക.

 ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

 അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.


സുരക്ഷക്കായി

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാവുന്നതാണ്. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടറും ഘടിപ്പിക്കാം.

ഇടിമിന്നലേറ്റാൽ
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  3 days ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  3 days ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  3 days ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  3 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  3 days ago
No Image

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

International
  •  3 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത

Trending
  •  3 days ago
No Image

ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

Kerala
  •  3 days ago