HOME
DETAILS

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍

  
Web Desk
April 21 2025 | 13:04 PM


ദുബൈ: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും. 

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം' എന്നാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചത്.

'മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഈ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം വര്‍ഷങ്ങളോളം യുഎഇയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു,' ഷെയ്ഖ് മുഹമ്മദ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. 

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് ഷെയ്ഖ് മുഹമ്മദ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. 88 വയസ്സായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക്. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സോഷ്യല്‍ മീഡിയയിലൂടെ റോമന്‍ കത്തോലിക്കാ സഭയുടെ തലവന് ആദരാഞ്ജലി അര്‍പ്പിച്ചു. 

അദ്ദേഹത്തിന്റെ മരണത്തില്‍ 'അഗാധമായ ദുഃഖം' പ്രകടിപ്പിച്ച ഷെയ്ഖ് മുഹമ്മദ്, ഫ്രാന്‍സിസ് മാര്‍പാപ്പയെ 'എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ച കാരുണ്യവും സമാധാനത്തോടുള്ള പ്രതിബദ്ധതയും നിറഞ്ഞ ഒരു മഹാനായ നേതാവ്' എന്നാണ് വിശേഷിപ്പിച്ചത്.

2019ല്‍ അറേബ്യന്‍ ഉപദ്വീപ് സന്ദര്‍ശിക്കുന്ന ആദ്യ പോപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറിയിരുന്നു. യുഎഇയിലെ 120,000ത്തിലധികം ക്രിസ്തുമത വിശ്വാസികള്‍ക്കായി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ അദ്ദേഹം കുര്‍ബാനയും നടത്തിയിരുന്നു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സുമായുള്ള ഒരു സ്വകാര്യ യോഗത്തിലും ലോകമെമ്പാടുമുള്ള 700ലധികം പ്രതിനിധികള്‍ പങ്കെടുത്ത ഒരു ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സിലും പങ്കെടുത്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  16 hours ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  16 hours ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  17 hours ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  17 hours ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  18 hours ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  19 hours ago
No Image

ഗള്‍ഫ് വിമാനക്കമ്പനികള്‍ ആധിപത്യം ഉറപ്പിക്കുന്നു; കുവൈത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തി 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍

latest
  •  19 hours ago
No Image

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി

uae
  •  20 hours ago
No Image

നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം

latest
  •  20 hours ago
No Image

കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ  വലിയ സത്യസന്ധതയെ  ആദരിച്ച് ദുബൈ പൊലിസ്

uae
  •  20 hours ago