HOME
DETAILS

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

  
Ajay
April 21 2025 | 15:04 PM

Woman Fined 22500 for Dancing on Car Bonnet to Go Viral on Social Media

കാൻപൂർ: സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി കാറിന്റെ ബോണറ്റിൽ നൃത്തം ചെയ്ത്, ഭർത്താവ് വാഹനമോടിക്കുമ്പോൾ അദ്ദേഹത്തിന്റെ മടിയിൽ കിടന്നുകൊണ്ട് വീഡിയോ എടുത്ത യുവതിക്ക് പിഴയായി 22,500 രൂപ ചുമത്തിയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയാകുന്നു.

ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിൽ ചിത്രീകരിച്ച നിരവധി അപകടഭീഷണിയുള്ള വീഡിയോകളാണ് യുവതിയും ഭർത്താവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇവയിൽ ചിലത് വലിയ വിമർശനങ്ങളും നേടുകയും ചെയ്തിരുന്നു. ഏറ്റവുമധികം വിമർശനമേറ്റത് ഭർത്താവ് കാർ ഓടിക്കുമ്പോൾ യുവതി അദ്ദേഹത്തിന്റെ മടിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ്.

ഈ വീഡിയോകളെ അടിസ്ഥാനമാക്കി കാൻപൂർ നഗര റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (RTO) അന്വേഷണം നടത്തി. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള വ്യവഹാരങ്ങൾ നടത്തിയതിനാണ് 22,500 രൂപയുടെ പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

കാർ ഔറയ്യയിലെ ബാരാമുപൂരിൽ താമസിക്കുന്ന ഉപേന്ദ്ര സിംഗ് ചൗഹാന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇയാൾക്കെതിരെയും അധികമായി 5,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. വാഹനത്തിന്റെ ബോണറ്റിൽ ചവിട്ടിയതും പൊതു സുരക്ഷയെ ബാധിച്ചെന്നാരോപിച്ചാണ് ഈ നടപടികൾ.

ഇതുപോലെ നിരവധി അപകടകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രതിദിനം കാണാനാകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിലെ ലുധിയാനയിൽ, ജിടി റോഡിൽ രണ്ട് യുവതികൾ തിരക്കേറിയ റോഡിൽ നൃത്തം ചെയ്തുകൊണ്ട് എടുത്ത വീഡിയോയും വൈറലായിരുന്നു. എന്നാൽ ഇത്തരം പ്രവൃത്തികൾക്ക് ശക്തമായ നിയമനടപടികൾ ഏടുത്താൽ മാത്രമേ ഒഴിവാകൂവെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു.

A woman was fined ₹22,500 by the Kanpur RTO after videos of her dancing on a moving car’s bonnet and lying on her husband's lap while he was driving went viral on social media. The stunts were performed on the Bundelkhand Expressway and raised serious safety concerns. The car, registered under Upendra Singh Chauhan from Baramupur, was also fined an additional ₹5,000. Authorities stated that such actions endanger public safety and violate traffic laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago