HOME
DETAILS

ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്

  
webdesk
April 22, 2025 | 1:20 PM

Baba Ramdev faces strong criticism for his mention of Sherbat Jihad Patanjali and Ramdev will remove the video

 

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ 'സർബത് ജിഹാദ്' സംബന്ധിച്ച വിദ്വേഷ പ്രചാരണത്തിനെതിരെ കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി. പിന്നാലെ വിവാദ വീഡിയോ നീക്കം ചെയ്യാമെന്നും ഇനി ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്നും രാംദേവ് കോടതിയെ അറിയിച്ചു.  ഈ മാസം ആദ്യം പതഞ്ജലി പുറത്തിറക്കിയ 'റോസ് സർബത്' പരസ്യത്തിലാണ് രാംദേവ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. 'റൂഹ് അഫ്സ' എന്ന പേര് പരോക്ഷമായി സൂചിപ്പിച്ച്, സർബത് കമ്പനികൾ സമ്പാദിക്കുന്ന പണം മദ്റസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വീഡിയോ പതഞ്ജലിയുടെ വെബ്സൈറ്റിലും പങ്കുവച്ചിരുന്നു.

പതഞ്ജലിയുടെ പരസ്യ വീഡിയോയിൽ, ലൗ ജിഹാദിനും വോട്ട് ജിഹാദിനും സമാനമായി 'സർബത് ജിഹാദ്' എന്ന ആശയം രാംദേവ് മുന്നോട്ടുവച്ചിരുന്നു. ആളുകൾ ഇതിൽനിന്ന് സ്വയം രക്ഷപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഈ പരാമർശങ്ങൾ ന്യായീകരിക്കാനാവാത്തതും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

'റൂഹ് അഫ്സ' സർബത് നിർമിക്കുന്ന ഹംദർദ് കമ്പനി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. രാംദേവിന്റെ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്നതാണെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പരാമർശങ്ങൾ ഏതെങ്കിലും മതത്തിനെതിരല്ലെന്ന രാംദേവിന്റെ വാദവും കോടതി തള്ളി.

തുടർന്ന്, വീഡിയോ നീക്കം ചെയ്യാമെന്നും ഇനി ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. അഞ്ച് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലിക്ക് കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.

വിദ്വേഷ പരാമർശങ്ങളുടെയും വ്യാജ പരസ്യങ്ങളുടെയും പേരിൽ രാംദേവും പതഞ്ജലിയും നേരത്തെ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഹരജിയെ തുടർന്ന് പതഞ്ജലിയുടെ പരസ്യങ്ങൾക്ക് സുപ്രിം കോടതി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. വ്യാജ പരസ്യങ്ങളുടെ പേരിൽ കേരളത്തിലും രാംദേവിനെതിരെ കേസുണ്ട്.

English Summery; The Delhi High Court sharply criticized Baba Ramdev for his 'Sharbat Jihad' remark against Hamdard's Rooh Afza, calling it "shocking" and "indefensible" in a defamation case. Hamdard's counsel, Mukul Rohatgi, argued the statement aimed to create communal division. Ramdev's counsel, Rajiv Nayar, assured the court that Patanjali and Ramdev would remove all related videos and ads. The court directed Ramdev to submit an affidavit pledging not to issue such statements or posts in the future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  5 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  5 days ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  5 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  5 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  5 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  5 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  5 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  5 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  5 days ago