HOME
DETAILS

വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലുമായില്ല, കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ പെഹല്‍ഗാമിലെത്തിയത് ഹണിമൂണ്‍ ആഘോഷിക്കാന്‍ | Pahalgam Terror Attack  

  
Web Desk
April 23 2025 | 03:04 AM

Navy Officer Killed in Kashmir Terror Attack Just Days After Wedding

ശ്രീനഗര്‍: കൈകളിലെ മൈലാഞ്ചിത്തുടുപ്പ് മങ്ങിയില്ല. അതിനുമുമ്പ് അവളുടെ നെറുകയിലെ സിന്ദൂരച്ചോപ്പ് മാഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ജമ്മുകശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ (26) വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പോലുമായിട്ടുണ്ടായിരുന്നില്ല. ഈ മാസം 19നായിരുന്നു കൊച്ചിയില്‍ നിന്നുള്ള നാവിക സേന ഉദ്യോഗസ്ഥനായ വിനയുടെ വിവാഹം. ഭാര്യക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കാനാണ് ഈ ഹരിയാന സ്വദേശി കശ്മീരിലെത്തിയത്. ഭാര്യ സുരക്ഷിതയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രണ്ടു വര്‍ഷം മുമ്പാണ് വിനയ് നേവിയില്‍ ചേരുന്നത്. ഉടന്‍ തന്നെ കൊച്ചിയില്‍ പോസ്റ്റിങ്ങുമായി. വിനയിന്റെ മരണം ഒരുപോലെ ഞെട്ടലായിരിക്കുകയാണ്  കുടുംബത്തിനും അയല്‍ക്കാര്‍ക്കും. മിടുക്കനായിരുന്ന വിനയിനെ അവര്‍ ഓര്‍ത്തെടുക്കുന്നു.
'നാലു ദിവസമായിട്ടേ ഉള്ളൂ അവന്റെ വിവാഹം കഴിഞ്ഞിട്ട്. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു' അയല്‍ക്കാരനായ നരേഷം ബന്‍സാല്‍ ഓര്‍ക്കുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. 
 
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി മങ്ങാട് നിരഞ്ജനയില്‍ എന്‍. രാമചന്ദ്രന്‍ (65) ആണ് മരിച്ചത്. മരണം സ്ഥിരീകരിച്ച് കൊച്ചി പൊലിസിന് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. മുന്‍ പ്രവാസിയായ രാമചന്ദ്രന്‍ ഇന്നലെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദ് വഴി കശ്മീരിലേക്ക് പോയത്. രാമചന്ദ്രന്റെ ഭാര്യ ഷീലയും മകളും മകളുടെ രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകന്‍ ബംഗളൂരുവില്‍ നിന്ന് കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലുള്ള കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സേവനം ലഭിക്കാന്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കശ്മീരില്‍ കൂടുങ്ങി പോയവര്‍ക്കും സഹായം ആവശ്യമായവര്‍ക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക് നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് റജിസ്റ്റര്‍ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക സി.ഇ.ഒ അജിത് കോളശേരി മാധ്യമങ്ങളെ അറിയിച്ചു.

Indian Navy officer Vinay Narwal, who got married only a week ago, was killed in a terror attack in Pahalgam, Jammu and Kashmir. The tragic incident left 27 dead, including a Malayali tourist. NORCA sets up helpline for stranded Keralites.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  3 hours ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  4 hours ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  4 hours ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  4 hours ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  4 hours ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  5 hours ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  5 hours ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  5 hours ago
No Image

ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago