HOME
DETAILS

'നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കൂ' ഭീകരാക്രമണത്തിനെതിരെ മെഴുകുതിരിയേന്തി പ്രതിഷേധിച്ച് കശ്മീര്‍ ജനത | Pahalgam Terror Attack  

  
Farzana
April 23 2025 | 06:04 AM

Kashmiris Hold Candlelight Protest Against Pahalgam Terror Attack Demand End to Violence

കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ മെഴുകുതിരിയേന്തി പ്രതിഷേധിച്ച് കശ്മീര്‍ ജനത തെരുവില്‍. ആക്രമണത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആക്രമണം നടത്തിവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചുമാണ് കഴിഞ്ഞ രാത്രിയില്‍ കശ്മീര്‍ ജനത തെരുവിലിറങ്ങിയത്.

'ഞങ്ങള്‍ പെഹല്‍ഗാമിലെ ജനത ഈ ആക്രമണകത്തെ ശക്തമായി അപലപിക്കുന്നു. ലജ്ജാകരമായ പ്രവൃത്തിയാണിത്. ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ്. പിന്നീട് കശ്മീരികളും' പഹല്‍ഗാം തെരുവില്‍ ഒത്തുകൂടിയവര്‍ പ്രതികരിച്ചു. 

കശ്മീരിലെ കുപ്‌വാരയിലും ജനങ്ങള്‍ മെഴുകുതിരിയേന്തി തെരുവിലിറങ്ങി. മക്ക മാര്‍ക്കറ്റ് പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍, വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ അക്രമത്തെ അപലപിക്കുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അതേസമയം, ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതിനുമായി അദ്ദേഹം മന്ത്രിസഭാ യോഗം ചേരുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു.

അതിനിടെ, പഹല്‍ഗാമിലെ വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലേതെന്ന് കരുതുന്ന ഒരാളുടെ ചിത്രം പുറത്ത്. എ.കെ 47 തോക്കുമായി നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്നതായാണ് ചിത്രത്തില്‍. കുര്‍ത്തയും പൈജാമയുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.മൂന്നുപേരുടെ രേഖാചിത്രം പുറത്തുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. 

 

Kashmiri citizens took to the streets with candlelight vigils to protest the Pahalgam terror attack that killed 27. Demonstrators expressed solidarity with victims and condemned terrorism, declaring, "We are Indians first, then Kashmiris."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  12 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  12 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  13 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  13 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  13 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  14 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  14 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  14 hours ago