HOME
DETAILS

ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്‌ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു

  
Shaheer
April 26 2025 | 12:04 PM

Massive Explosion Rocks Irans Rajai Port Amid Iran-US Nuclear Talks  Over 400 Injured

ടെഹ്‌റാന്‍: ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത്  വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 400ലധികം പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീ അണയ്ക്കുന്നതിനായി തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്തില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന്  തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'ഷഹീദ് രജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണം. ഞങ്ങള്‍ നിലവില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുന്നു,' എന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജനാലകള്‍ തകര്‍ന്നു. സ്‌ഫോടനത്തിന് ശേഷം ഒരു കൂണ്‍ മേഘം രൂപപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്തായി, ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. 

2020ല്‍ ഷഹീദ് രജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. നേരത്തെ ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി ഇസ്‌റാഈലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമാനില്‍ വച്ച് ഇറാനും അമേരിക്കയുമായി നടക്കുന്ന മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. 

യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും നേതൃത്വം നല്‍കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ഇരുവിഭാഗങ്ങളിലെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന പുതിയ കരാറില്‍ എത്തിച്ചേരുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം. 

A powerful explosion at Iran’s Rajai port has left over 400 injured, coinciding with sensitive Iran-US nuclear discussions. Authorities are investigating the cause amid rising tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്

Kerala
  •  2 days ago
No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  2 days ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  2 days ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  2 days ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  2 days ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  2 days ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  2 days ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  2 days ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  2 days ago