HOME
DETAILS

500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

  
April 26, 2025 | 3:13 PM

Oman Air Cuts 1000 Jobs Including 500 Expatriates Amid Major Restructuring

മസ്‌കത്ത്: കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുനഃസംഘടനയുടെ ഭാഗമായി ആയിരത്തോളം തസ്തികകള്‍ വെട്ടിക്കുറച്ച് ഒമാന്‍ എയര്‍. 500 പ്രവാസികളടക്കം ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

വ്യവസായ മാനദണ്ഡങ്ങളുമായി ജീവനക്കാരുടെ നിലവാരം വിന്യസിക്കുന്നതിന് ഈ നീക്കം ആവശ്യമാണെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ വിമാനത്താവളങ്ങളുടെ ചെയര്‍മാനുമായ സയീദ് ബിന്‍ ഹമൗദ് അല്‍ മാവാലി പറഞ്ഞു. പുനഃസംഘടനയ്ക്ക് മുമ്പ്, എയര്‍ലൈനിന്റെ ഏകദേശം 45 ശതമാനം ജീവനക്കാരും നോണ്‍-കോര്‍ ജീവനക്കാരായിരുന്നു. ഇത് പ്രാദേശിക ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്ന കണക്കാണ്.
 
4,300 പേരായിരുന്നു മുമ്പ് ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നത്. ഒമാന്‍ എയറിനു സമാനമായ അന്താരാഷ്ട്ര വിപണിമൂല്യമുള്ള കമ്പനികള്‍ ഇതേ സാഹചര്യത്തില്‍ വെറും 2,700പേര്‍ക്കു മാത്രമേ തൊഴില്‍ നല്‍കിയിരുന്നുള്ളൂ എന്ന് അല്‍ മാവാലി പറഞ്ഞു.

310 ജീവനക്കാര്‍ സ്വമേധയാ വിരമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജോലി നഷ്ടപ്പെട്ടവരില്‍ 400 പേര്‍ ഒമാനി പൗരന്മാരാണ്.

ഖത്തര്‍ എയര്‍വേയ്സിന് വിമാനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോടും അല്‍ മാവാലി പ്രതികരിച്ചു. ലേലത്തിലൂടെയാണ് വിമാനങ്ങള്‍ വിറ്റതെന്നും പഴയ വിമാനങ്ങള്‍ ഇപ്പോള്‍ സജീവ ഉപയോഗത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Oman Air has announced the termination of 1,000 employees, including 500 expatriates, as part of a significant restructuring initiative aimed at enhancing operational efficiency and financial stability. The airline has offered severance packages and alternative employment opportunities to affected staff.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago