HOME
DETAILS

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

  
Web Desk
April 26, 2025 | 4:50 PM

Saudi Arabia executes Saudi citizen for terrorism Charges

റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട  സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ സെല്ലില്‍ ചേരുക, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവയ്ക്കുക, തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭയം നല്‍കുക, ആഭ്യന്തര സുരക്ഷയ്ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ തീവ്രവാദ കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ സഊദി പൗരനായ അലി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുള്‍കരീം അല്‍ റബാഹിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയ കോടതി വിധി ശരിവച്ച ശേഷമാണ് ശിക്ഷ അന്തിമമാക്കിയത്.

മറ്റുള്ളവരുടെ സുരക്ഷയും അവകാശങ്ങളും ലംഘിക്കുന്ന ഏതൊരാള്‍ക്കും എതിരെ സുരക്ഷ നിലനിര്‍ത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുമുള്ള സഊദി അറേബ്യയുടെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ മുതിരുന്ന എല്ലാവര്‍ക്കും ഇസ്‌ലാമിക നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Saudi Arabia has executed a citizen found guilty of terrorism-related offenses, reinforcing its firm approach toward protecting national security and countering extremist threats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  7 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  7 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  7 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  7 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  7 days ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  7 days ago
No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  7 days ago
No Image

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

Tech
  •  7 days ago