HOME
DETAILS

എസ്എസ്എല്‍സി റിസല്‍ട്ട് മെയ് 09ന്; ജൂണ്‍ 1ന് പൊതുഅവധി; സ്‌കൂള്‍ ജൂണ്‍ 2ന് തുറക്കും

  
Web Desk
April 29 2025 | 08:04 AM

SSLC results will be declared on May 9 June 1 will be a public holiday and schools will reopen on June 2

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ ഒന്നിന് പൊതുഅവധി നല്‍കി ജൂണ്‍ രണ്ടിന് സ്‌കൂളുകള്‍ തുറക്കും. 

മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 26 വരെയാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ നടന്നത്. കേരളത്തില്‍ 2964 പരീക്ഷ കേന്ദ്രങ്ങളും, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും, ഗള്‍ഫ് മേഖലകളില്‍ 7 കേന്ദ്രങ്ങളുമാണ് അനുവദിച്ചത്. ഇവിടങ്ങളില്‍ ആകെ 4,27,021 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. ഇതില്‍ 2,17,696 ആണ്‍കുട്ടികളും, 2,09,325 പെണ്‍കുട്ടികളും ഉള്‍പ്പെടും. 

സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ഥികളും, എയ്ഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ഥികളും, അണ്‍ എയ്ഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ഥികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ നിന്ന് 682 വിദ്യാര്‍ഥികളും, ലക്ഷദ്വീപില്‍ നിന്ന് 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.

കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്, 1893പേര്‍. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സ്‌കൂള്‍.

 

SSLC results will be declared on May 9 June 1 will be a public holiday and schools will reopen on June 2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

crime
  •  9 hours ago
No Image

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

International
  •  10 hours ago
No Image

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി

Kerala
  •  10 hours ago
No Image

തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates

uae
  •  11 hours ago
No Image

'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി

National
  •  11 hours ago
No Image

'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

uae
  •  12 hours ago
No Image

ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്

Kerala
  •  12 hours ago
No Image

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

latest
  •  13 hours ago
No Image

ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Kerala
  •  14 hours ago