
യുഎഇ വിസക്ക് അപേക്ഷിക്കുകയോണോ? എങ്കില്‍ ഈ തെറ്റുകള്‍ ഒഴിവാക്കൂ

ദുബൈ: ദുബൈയിലേക്കോ യുഎഇയിലെ മറ്റേതെങ്കിലും ഇടത്തേക്കോ ഒരു പ്ലാന്‍ ചെയ്യുന്നുണ്ടോ? നിങ്ങള്‍ ഒരു ടൂറിസ്റ്റ് അല്ലെങ്കില്‍ വിസിറ്റ് വിസക്കായി അപേ7ിക്കുമ്പോള്‍ നിങ്ങളുടെ യാത്രാ പ്ലാന്‍ തടസ്സപ്പെടുത്തുന്ന കാലതാമസമോ നിരാകരണങ്ങളോ ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
യുഎഇയിലെ യാത്രാ വിദഗ്ധര്‍ അപേക്ഷയില്‍ നിന്ന് നിര്‍ബന്ധമായും ഒഴിവാക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഎഇ വിസക്കായി അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.
യുഎഇ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പൊതുവായ പ്രശ്‌നങ്ങള്‍
പ്ലൂട്ടോ ട്രാവല്‍സിലെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സപ്ന ഐദാസനി പറയുന്നതനുസരിച്ച്, പൊതുവായതും എന്നാല്‍ ഒഴിവാക്കാവുന്നതുമായ നിരവധി പിശകുകള്‍ വിസിറ്റ് വിസ അപേക്ഷയില്‍ തീരുമാനം വരുന്നത് നീണ്ടുപോകാനോ അല്ലെങ്കില്‍ നിരസിക്കലിനോ കാരണമാകും. എന്നാല്‍ അവയില്‍ പലതും അപേക്ഷ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെ ഒഴിവാക്കാനാകും.
1. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിസക്കായി മാതാപിതാക്കളുടെ വിവരങ്ങള്‍ നല്‍കണം
'സാധാരണയായി 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പേരിലാണ് നിങ്ങള്‍ വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ രേഖാമൂലമുള്ള സമ്മതത്തോടെ നല്‍കേണ്ടതുണ്ട്,' ഐദാസാനി പറഞ്ഞു. ഈ വിവരങ്ങളില്ലാത്ത അപേക്ഷകള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ നിരസിക്കാറാണ് പതിവ്.
2. ഒരേ വ്യക്തിക്ക് ഒന്നിലധികം അപേക്ഷകള്‍
ഒരേ വ്യക്തിക്ക് ഒന്നിലധികം വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. 'വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് മുമ്പത്തെതോ തീര്‍പ്പാക്കാത്തതോ ആയ വിസ അപേക്ഷ നിലവിലുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്' ഐദാസാനി പറഞ്ഞു.
യുഎഇ വിട്ടതിനുശേഷം പുതിയ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കാത്തിരിക്കണമെന്ന് റീഗല്‍ ടൂര്‍സ് വേള്‍ഡ്‌വൈഡിലെ ഔട്ട്ബൗണ്ട് ട്രാവല്‍ സൂപ്പര്‍വൈസര്‍ ഹുഷാം കട്ടിംഗേരി ചൂണ്ടിക്കാട്ടി.
'നിങ്ങള്‍ ഉടന്‍ മടങ്ങിവരാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഒരു പുതിയ അപേക്ഷ ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മാസമോ അതില്‍ കൂടുതലോ കാത്തിരിക്കുന്നതാണ് നല്ലത്. യുഎഇയില്‍ നിന്നും പുറത്തുപോയ ഉടന്‍ അപേക്ഷിക്കുന്നത് ചിലപ്പോള്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും,' അദ്ദേഹം പറഞ്ഞു
യുഎഇ ടൂറിസ്റ്റ്, വിസിറ്റ് വിസ അപേക്ഷകള്‍ക്കുള്ള പുതുക്കിയ ആവശ്യകതകള്‍
1. റിട്ടേണ്‍ ടിക്കറ്റ്
സ്ഥിരീകരിച്ച മടക്കയാത്രാ ടിക്കറ്റ് അല്ലെങ്കില്‍ തുടര്‍ന്നുള്ള യാത്രാ ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഐദസാനി ചൂണ്ടിക്കാട്ടി. 'വിസ കാലഹരണപ്പെടുന്നതിന് മുമ്പ് യാത്രക്കാരന്‍ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ അധികാരികളെ ഇത് ബോധ്യപ്പെടുത്തുന്നു.'
2. താമസ സൗകര്യത്തിന്റെ തെളിവ്
അപേക്ഷകര്‍ ഹോട്ടല്‍ ബുക്കിംഗ് അല്ലെങ്കില്‍ താമസത്തിന്റെ തെളിവ് നല്‍കണം. ഇത് നിങ്ങള്‍ താമസിക്കുന്ന യുഎഇ ഹോസ്റ്റിന്റെ (കുടുംബാംഗം) വിലാസമോ യുഎഇ താമസക്കാരന്റെ വാടക കരാറോ ആകാം.
3. ബാങ്ക് സ്റ്റേറ്റ്‌മെന്റും മതിയായ ഫണ്ടും
കാട്ടിംഗേരിയുടെ അഭിപ്രായത്തില്‍, യാത്രക്കാര്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വഴിയോ ആവശ്യത്തിന് പണം കൈവശം വച്ചോ സാമ്പത്തിക ശേഷിയുടെ തെളിവ് കാണിക്കാന്‍ ആവശ്യപ്പെടാം.
നിങ്ങളുടെ ഫോണില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളോ കുറഞ്ഞത് 2,500 ദിര്‍ഹം മുതല്‍ 3,000 ദിര്‍ഹം വരെയുള്ള പണമോ കൊണ്ടുപോകുന്നത് നല്ലതാണ്. അപേക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ കുറഞ്ഞത് 50,000 രൂപ (2,174.96 ദിര്‍ഹം) ബാങ്ക് ബാലന്‍സ് കാണിക്കണമെന്ന് ഐദസാനി കൂട്ടിച്ചേര്‍ത്തു.
4. അച്ചടിച്ച രേഖകള്‍ കൊണ്ടുപോകുക
പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കുന്നതിനു പുറമേ, ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നിങ്ങളുടെ മടക്ക വിമാന ടിക്കറ്റ്, താമസ വിവരങ്ങള്‍, ഫണ്ടിന്റെ തെളിവ് തുടങ്ങിയ പ്രധാന രേഖകളുടെ അച്ചടിച്ച പകര്‍പ്പുകള്‍ കൈവശം വയ്ക്കണമെന്നും കട്ടിംഗേരി പറഞ്ഞു.
യുഎഇ ടൂറിസ്റ്റ് വിസയ്ക്ക് ആവശ്യമായ പ്രധാന രേഖകള്‍
വിസ നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍, അപേക്ഷകര്‍ അവരുടെ രേഖകള്‍ പൂര്‍ണ്ണവും കൃത്യവും വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നതുമാണെന്ന് ഉറപ്പാക്കണം. വിസ നിരസിക്കാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് രേഖകളുടെ അഭാവമോ വ്യക്തതയില്ലാത്തതോ ആണെന്നും അതിനാല്‍ അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
യുഎഇ ടൂറിസ്റ്റ് വിസയ്ക്ക് ആവശ്യമുള്ള രേഖകള്‍:
- കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്.
- യുഎഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോ.
- ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍, അല്ലെങ്കില്‍ യുഎഇ ആസ്ഥാനമായുള്ള ഒരു ഗ്യാരണ്ടറുടെ എമിറേറ്റ്‌സ് ഐഡിയും വാടക കരാറും.
- ബാങ്ക് സ്റ്റേറ്റമെന്റിന്റെ തെളിവ്
Planning to apply for a UAE visa? Make sure to avoid common mistakes that could delay your application or lead to a denial. From incorrect documentation to missed deadlines, here’s what you need to know before submitting your visa request.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 16 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 16 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 16 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 16 hours ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 16 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 16 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Kerala
• 17 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 17 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 17 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 18 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 19 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 19 hours ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 19 hours ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• 19 hours ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• 20 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 20 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്
National
• 20 hours ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• 20 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 19 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• 19 hours ago
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• 20 hours ago