HOME
DETAILS

കലാശപ്പോരിൽ ഇന്ററിന് എതിരാളിയാരെന്ന് ഇന്നറിയാം? ആഴ്സണൽ - പിഎസ്ജി രണ്ടാം പാദ സെമി ഇന്ന്

  
May 07 2025 | 05:05 AM

Arsenal vs PSG Today Who Will Be the Opponent in the Intercontinental Cup Semi-Final

പാരീസ്: ചാമ്പ്യൻസ് ലീഗ് കലാശപ്പോരിലേക്ക് അഴ്സണലോ, പിഎസ്ജിയോ എന്ന് ഇന്നറിയാം. ഇന്ന് രാത്രി 12.30നാണ് മത്സരം. സ്വന്തം തട്ടകമായ പാർക്ഡെസ് പ്രിൻസസിലാണ് മത്സരമെന്നത് പിഎസ്ജിയുടെ കരുത്തുകൂട്ടും. സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ആഴ്ണലിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 1-0 ന് തകർത്താണ് പിഎസ്ജി ഇന്ന് രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്. എമിറേറ്റ്സിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഒസ്മാൻ ഡെംബലെയായിരുന്നു പിഎസ്ജിക്കായി ​ഗോൾ നേടിയത്. 

ഇന്നത്തെ  മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും പിഎസ്ജി ഹാപ്പിയാണ്. ആദ്യ പാദത്തിൽ നേടിയ ഒരു ​ഗോൾ ലീഡിന്റെ ബലത്തിൽ അവർക്ക് ഫൈനലിലേക്ക് യോ​ഗ്യത നേടാം. എന്നാൽ ക്വാർട്ടറിൽ സാക്ഷാൽ റയൽ മാഡ്രിഡിനെ ഇരു പാദങ്ങളിലും തോൽപിച്ച് സെമിടിക്കറ്റെടുത്ത അർടേറ്റയെയും സംഘത്തെയും എഴുതിതള്ളാനാവില്ല. സ്പാനിഷ് കോച്ച് ലൂയിസ് എൻറികെയ്ക്ക് കീഴിൽ ശക്തരായ സംഘമാണ് പിഎസ്ജി. ആദ്യപാദ സെമിയിൽ നേടിയ ആധിപത്യം തുടരാനാവും ഇന്ന് പിഎസ്ജി ലക്ഷ്യമിടുക. സീസണിലെ ടീമിന്റെ കുന്തമുന ഒസ്മാൻ ഡെംബലെ പരപുക്കിൽ നിന്ന് മോചിതനായത് പിഎസ്‌ജിക്ക് ആശ്വാസം നൽകുന്ന ഒന്നാണ്. ഇതിനു മുൻപ് ഇരുടീമുകളും തമ്മിൽ അഞ്ചു മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്, ഇതിൽ പിഎസ്ജിയും ആഴ്സണലും ഓരോ തവണ വീതം ജയിച്ചപ്പോൾ. രണ്ട് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. 

ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാനെയാണ് ഇന്നത്തെ മത്സര വിജയികൾ ചാംപ്യൻസ് ലീ​ഗ് ഫൈനലിൽ നേരിടേണ്ടതായി വരിക. ഇന്ന് നടന്ന മറ്റൊരു സെമിയിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയെ കീഴടക്കിയാണ് ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. സ്വന്തം തട്ടകത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്‌സയെ 4-3ന് മറികടന്നാണ് ഇന്റർ മിലാൻ ഫെനലിലേക്ക് മാർച്ച് ചെയ്തത്. 
സെമിയിൽ ഇരു പാദങ്ങളിലുമായി 7-6 എന്ന മാർജിനാണ് ഇന്ററിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം. 

ഇന്റർ മിലാന്റെ മൂന്നാം യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടാം തവണയാണ് ഇന്റർ ഫൈനലിൽ എത്തുന്നത്. ഇന്നു നടക്കുന്ന ആർസണൽ-പിഎസ്ജി മത്സരത്തിലെ വിജയികളാകും ജൂൺ ഒന്നിന് മ്യൂണിക്കിൽ നടക്കുന്ന ഫൈനൽ പോരിൽ ഇന്ററിന്റെ എതിരാളികൾ.

ലൗട്ടാരോ മാർട്ടിനസ്, ഹാക്കൻ ചലനോളു, ഫ്രാൻസെസ്‌കോ അചർബി, ഡേവിഡ് ഫ്രാറ്റസി എന്നിവർ ഇന്റർ മിലാനായി വല കുലുക്കിയപ്പോൾ എറിക് ഗാർസിയ, ഡാനി ഓൽമോ, റാഫീഞ്ഞ എന്നിവരാണ് ബാഴ്‌സക്കായി സ്‌കോർ ചെയ്തത്.

The highly anticipated second-leg semifinal of the Intercontinental Cup between Arsenal and PSG takes place today. Fans are eager to find out who will advance to the next stage. Stay tuned for live updates and match highlights!

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  16 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  16 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  16 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  16 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  16 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  16 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  17 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  17 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  17 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  18 hours ago