
കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ദേവ്ദത്ത് പടിക്കൽ ഐപിഎല്ലിൽ നിന്നും പുറത്തായി. ഹാംസ്ട്രിംഗിന് പരുക്കേറ്റത്തിന് പിന്നാലെയാണ് പടിക്കൽ ഐപിഎല്ലിൽ നിന്നും പുറത്തായത്. പടിക്കലിന് പകരക്കാരനായി മായങ്ക് അഗർവാളിനെയാണ് ആർസിബി ടീമിലെത്തിച്ചത്. ഈ സീസണിൽ ആർസിബിക്കായി മിന്നും പ്രകടനമായിരുന്നു പടിക്കൽ നടത്തിയിരുന്നത്. ആർസിബിക്കായി 10 മത്സരങ്ങളിൽ നിന്നും 247 റൺസാണ് പടിക്കൽ നേടിയത്. രണ്ട് അർദ്ധ സെഞ്ച്വറികളും താരം നേടിയത്. അതുകൊണ്ട് തന്നെ പടിക്കലിനെ പോലുള്ള താരത്തിന്റെ അഭാവം വരും മത്സരങ്ങളിൽ ആർസിബിക്ക് കനത്ത തിരിച്ചടിയായിരിക്കും നൽകുക.
പടിക്കലിന് പകരമെത്തുന്ന മായങ്ക് അഗർവാളിന്റെ പരിചയ സമ്പത്ത് ആർസിബിക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിൽ 127 മത്സരങ്ങളിൽ നിന്നും 2661 റൺസാണ് അഗർവാൾ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 13 അർദ്ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഈ സീസണിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തികൊണ്ടിരിക്കുന്നത്. എട്ട് വിജയങ്ങളുമായി 16 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. ഈ സീസണിൽ ബെംഗളൂരുവിന്റെ ഓരോ വിജയത്തിനും വലിയ സവിശേഷതകൾ ഉണ്ടായിരുന്നു.
സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണിൽ ആർസിബി ചെന്നൈയെ കീഴടക്കിയത്.
എന്നാൽ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണിൽ മൂന്ന് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്. നാളെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Devdutt Padikkal Ruled Out Of IPL 2025 Due To Injury
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• 3 hours ago
ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• 3 hours ago
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന
Kuwait
• 3 hours ago
അവനാണ് ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി
Cricket
• 3 hours ago
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം
National
• 4 hours ago
അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• 4 hours ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• 4 hours ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• 4 hours ago
മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ
Saudi-arabia
• 5 hours ago
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്
National
• 6 hours ago
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ
Kerala
• 6 hours ago
ലാഹോറില്‍ തുടര്‍ച്ചയായി സ്ഫോടനം; സ്ഫോടനമുണ്ടായത് വാള്ട്ടന് എയര്‍പോര്‍ട്ടിന് സമീപം
International
• 6 hours ago
മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
bahrain
• 6 hours ago
സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്
International
• 6 hours ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• 9 hours ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• 9 hours ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• 9 hours ago
കെ.എസ്.ആര്.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ
Kerala
• 9 hours ago
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• 7 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 7 hours ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• 8 hours ago