HOME
DETAILS

നിപെറിൽ പിജി; ഫാർമസി മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാം; ഇപ്പോൾ അപേക്ഷിക്കാം

  
May 08 2025 | 06:05 AM

National Institute of Pharmaceutical Education and Research NIPER applications for Postgraduate PG courses

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (NIPER) ൽ 2025 ലെ മാസ്റ്റേഴ്സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഹമ്മദാബാദ്, ഗുവാഹതി, ഹാജിപൂർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബ​റേലി, മൊഹാലി കാമ്പസുകളിലായി നടത്തുന്ന വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ സംയുക്ത പ്രവേശന പരീക്ഷ (നിപെർ ജെ.ഇ.ഇ 2025) ജൂൺ 10ന് ദേശീയതലത്തിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ടാവും. ഓൺലൈനായി മേയ് 20 വരെ അപേക്ഷിക്കാനാവും.

പ്രോഗ്രാമുകൾ

മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ 

എം.എസ് (ഫാം): മെഡിസിനൽ കെമിസ്ട്രി, നാച്വറൽ പ്രൊഡക്ട്സ്, ട്രഡീഷനൽ മെഡിസിൻ, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, റെഗുലേറ്ററി ടോക്സിക്കോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമകോളൻ ഫർമാറ്റിക്സ്, റെഗുലേറ്ററി അഫയേഴ്സ്

എം.ഫാം: ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമലേഷൻസ്), ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ റിസർച്ച്.

എം.ടെക്: ബയോ ടെക്നോളജി/ ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ബയോടെക്), ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (പ്രോസസ് കെമിസ്ട്രി/ മെഡിസിനൽ കെമിസ്ട്രി), മെഡിക്കൽ ഡിവൈസസ്, മെഡിക്കൽ ടെക്നോളജി.

എം.ബി.എ (ഫാം): ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്.

യോ​ഗ്യത

ഓരോ കാമ്പസിലും ലഭ്യമായ പ്രോഗ്രാമുകൾ, സീറ്റുകൾ, യോഗ്യത, മാനദണ്ഡങ്ങൾ, ഫീസ് ഘടന അടക്കമുള്ള വിവരങ്ങൾ ബ്രോഷറിലുണ്ട്. 2025 ജൂലൈ 15നകം ഫൈനൽ സെമസ്റ്റർ യോഗ്യതാ പരീക്ഷ പൂർത്തിയാവുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ 

അപേക്ഷ

താൽപര്യമുള്ളവർ മേയ് 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. തെറ്റു തിരുത്തുന്നതിന് 21, 22 തീയതികളിൽ സൗകര്യം ലഭിക്കും. മേയ് 30 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശങ്ങളും നിപെർ ജെ.ഇ.ഇയുടെ വിവരങ്ങളും ബ്രോഷറിലുണ്ട്.

വിജ്ഞാപനവും ഇൻഫർമേഷൻ ​ബ്രോഷറും https://niper.gov.in/niperjee2025 സന്ദർശിക്കുക. 

National Institute of Pharmaceutical Education and Research (NIPER) has opened applications for Postgraduate (PG) courses in various specializations within the pharmacy sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  21 hours ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  21 hours ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  21 hours ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  a day ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  a day ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  a day ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  a day ago
No Image

ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

National
  •  a day ago