
ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം

ശ്രീനഗര്‍: ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ആക്രമണം ശക്തമായി തുടരുകയാണ് പാകിസ്ഥാന്‍.ജമ്മു സര്‍വ്വകലാശാലക്ക് നേരെയ ഡ്രോണ്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് സര്‍വകലാശാല അടച്ചിട്ടു. ഉറിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. അവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. കശ്മീരിലുണ്ടായ ഷെല്ലാക്രമണങ്ങളില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു. ഛണ്ഡീഗഡില്‍ ഡ്രോണാക്രമണ മുന്നറിയിപ്പ്. അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നേരത്തെ അമൃത്സറിലെ ജനങ്ങള്‍ക്ക് അടിയന്തര മുന്‍കരുതല്‍ നിര്‍ദേശവുമായി ജില്ലാ അധികൃതര്‍. വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളുടെ അടുത്തുനിന്നും മാറി നില്‍ക്കണമെന്നും ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും ഡി.പി.ആര്‍.ഒ (ഡിസ്‌ക്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) അറിയിച്ചിട്ടുണ്ട്.
പാക് നീക്കങ്ങളെ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ജമ്മുവില്‍ ആക്രമണ ശ്രമം നടത്തിയ ഒരു പാക് ഡ്രോണ്‍ സൈന്യം വീഴ്ത്തി. രാവിലെ 4.30 നായിരുന്നു സംഭവം.
പാകിസ്താന്റെ 50 ഡ്രോണുകള്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.ജമ്മു, അഖ്‌നൂര്‍, ഉദ്ധംപൂര്‍ അടക്കം ആറ് നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളാണ് തചകര്‍ത്തത്. ഡ്രോണുകള്‍ തകര്‍ക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.
ജമ്മു കശ്മീരില്‍ ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഉറിയിലും കുപ്‌വാരയിലും ശക്തമായ വെടിവയ്പുമുണ്ടായി. 2025 മെയ് 08, 09 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയെന്ന് സൈന്യം എക്‌സില്‍ അറിയിക്കുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങളുമുണ്ടായെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ആര്‍മി രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികള്‍ക്കും ശക്തമായി മറുപടി നല്‍കുമെന്നും സൈന്യം കുറിപ്പില്‍ ഉറപ്പ് നല്‍കുന്നു.
രാജ്യത്തെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളും സൈന്യം തകര്‍ത്തിരുന്നു. ഡ്രോണും മിസൈലും ഉപയോഗിച്ചുള്ള ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തതായും ലാഹോര്‍ അടക്കമുള്ള വിവിധ പാക് നഗരങ്ങളിലെ വ്യോമപ്രതിരോധ സംവിധാനം ആക്രമിച്ച് നിര്‍വീര്യമാക്കിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Pakistan continues cross-border aggression with a drone strike on Jammu University and heavy shelling in Uri, leading to the death of a woman and damage to civilian homes and vehicles across Kashmir.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍
Kerala
• 8 hours ago
സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു
Saudi-arabia
• 9 hours ago
രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ
Kuwait
• 9 hours ago
കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു
National
• 9 hours ago
ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ
Saudi-arabia
• 9 hours ago
പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം
National
• 9 hours ago
ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്
International
• 10 hours ago
തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 10 hours ago
ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം
National
• 10 hours ago.png?w=200&q=75)
ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്‌പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം
Kerala
• 10 hours ago
വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി
Kerala
• 11 hours ago
'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി
Trending
• 11 hours ago
യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്
National
• 11 hours ago
സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ
Kerala
• 12 hours ago
ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 21 hours ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• 21 hours ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• 21 hours ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര്‍ ആയിരിക്കും ? പേര്‍ ഉടൻ വെളിപ്പെടുത്തും
International
• 21 hours ago.png?w=200&q=75)
ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു
Kerala
• 12 hours ago
പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates
latest
• 13 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 13 hours ago