HOME
DETAILS

കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ സ്വദേശികള്‍ 31 % മാത്രം; പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍; സ്വകാര്യമേഖലയിലെ ആകെ സ്വദേശികളുടെ എണ്ണം 4 % | Kuwait population

  
May 10 2025 | 04:05 AM

Kuwaitis make up only 31 pc of population - Indians top expats

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ സ്വദേശികള്‍ 31 ശതമാനം മാത്രമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക്. 2024 ഡിസംബറില്‍ പൂര്‍ത്തിയാക്കിയ കണക്കെടുപ്പ് പ്രകാരം  കുവൈത്തിലെ മൊത്തം ജനസംഖ്യ 4,987,826 ആയി. ഇതില്‍ കുവൈത്ത് പൗരന്മാരുടെ എണ്ണം 1,567,983 ആണ്. രാജ്യത്ത് കുവൈത്തികള്‍ അല്ലാത്തവരുടെ എണ്ണം ആകെ 3,419,843 ഉം ആണെന്ന് അല്‍സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തം ജനസംഖ്യയുടെ 31 ശതമാനം മാത്രമാണ് കുവൈത്തികള്‍. അതായത്, 773,060 കുവൈത്ത് പുരുഷന്മാരും 794,923 സ്ത്രീകളും. കുവൈത്തി ഇതര പുരുഷന്മാരുടെ എണ്ണം 2,259,690 ഉം കുവൈത്തി ഇതര സ്ത്രീകളുമാണ് 1,160,153 ഉം ആണ്. തൊഴില്‍ കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 78 ശതമാനം കുവൈത്തികളും 22 ശതമാനം പ്രവാസികളുമാണ്.

സ്വകാര്യ മേഖലയില്‍ പക്ഷേ കുവൈത്തികള്‍ നാല് ശതമാനത്തില്‍ കവിയുന്നില്ല. സ്വകാര്യമേഖലയിലെ 96 ശതമാനവും വിദേശികളാണ്. ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2,560,252 ആണ്. കുവൈത്ത് തൊഴിലാളികള്‍ 540,878 ഉം. 
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 780,930 ആയി. പ്രവാസി കുടുംബങ്ങളിലെ ശരാശരി രണ്ട് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍, ശരാശരി കുവൈത്ത് കുടുംബത്തില്‍ ഏഴ് അംഗങ്ങളാണുള്ളതെന്നും സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി. 

ആയിരം ജനസംഖ്യയില്‍ ജനനനിരക്ക് കുവൈത്തികള്‍ക്ക് 21 ഉം കുവൈത്തികളല്ലാത്തവര്‍ക്ക് നാലും ആണ്. ജനസംഖ്യയുടെ കാര്യത്തില്‍ വിദേശ പൗരന്മാരില്‍ ഇന്ത്യക്കാര്‍ ആണ് ഒന്നാം സ്ഥാനത്ത്. പത്തുലക്ഷത്തിലധികം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. തൊട്ടുപിന്നാലെ ഈജിപ്തുകാരാണ്. ബംഗ്ലാദേശികള്‍, ഫിലിപ്പിനോകള്‍, സിറിയക്കാര്‍, ശ്രീലങ്കക്കാര്‍, സഊദികള്‍, നേപ്പാളികള്‍, പാകിസ്ഥാനികള്‍, ജോര്‍ദാനികള്‍ എന്നിവരാണ് യഥാക്രമം പിന്നിലുള്ളത്.

Statistics issued by the Public Authority for Civil Information (PACI) reveal that the number of Kuwaiti citizens reached 1,567,983 as of the end of December 2024, and the number of non-Kuwaitis totaled 3,419,843.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  12 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  12 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  12 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  13 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  14 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  14 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  15 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  15 hours ago