HOME
DETAILS

ലക്ഷങ്ങള്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ വിവിഐപി മാങ്ങ... ഏതാണെന്നല്ലേ

  
Web Desk
May 10 2025 | 09:05 AM

The worlds most expensive VVIP mango worth lakhs What is it

 

ഭൂമിയിലെ ഏറ്റവും വിലയേറിയ മാമ്പഴം കണ്ടിട്ടുണ്ടോ? അങ്ങ് ദൂരെ ജപ്പാനിലാണ് വിവിഐപി മാങ്ങയുള്ളത്. ജപ്പാന്റെ അദ്ഭുതപ്പെടുത്തുന്ന മാമ്പഴമാണിത്. ഈ അപൂര്‍വയിനം മാമ്പഴത്തിന്റെ പേര് മിയാസാക്കി എന്നാണ്. ചുവന്നരത്‌നം പോലെ മനോഹരമാണ് മിയാസാക്കിയെ കാണാന്‍. കാവ്യാത്മകമായി സൂര്യന്റെ മുട്ട എന്നാണ് മിയാസാക്കി മാമ്പഴം അറിയപ്പെടുക. നിറം കൊണ്ടും രൂപം കൊണ്ടും അത്രയ്ക്കും ആകര്‍ഷണീയതയുണ്ട് ഈ മാമ്പഴത്തിന്. കടും ചുവപ്പു നിറത്തില്‍ കാണുന്ന ഈ മാമ്പഴം രുചിയും മധുരവുമുള്ളതാണ്. 

 

miya.jpg

മാമ്പഴമാണെന്ന് കരുതി ഇതിനെ ആരും വിലകുറച്ചു കാണണ്ട. ജപ്പാനില്‍ മിയാസാക്കിയെ പ്രിഫെക്ചറില്‍ വളരെ സൂക്ഷ്മതയോടെ ആഡംബരവസ്തുവായാണ് വളര്‍ത്തുന്നത്. മാവ് പൂക്കുന്ന സമയം തൊട്ട് അതീവശ്രദ്ധയോടെയാണ് ഇതിന്റെ പരിചരണവും ആരംഭിക്കുന്നത്. പരാഗണം പ്രകൃതിക്ക് വിട്ടുകൊടുക്കാതെ കര്‍ഷകര്‍ കൈകൊണ്ടാണ് ചെയ്യുന്നത്. ഉണ്ണിമാങ്ങകള്‍ ഉണ്ടായിക്കഴിയുമ്പോള്‍ കീടങ്ങളില്‍ നിന്നും പൊടിയില്‍ നിന്നും പ്രത്യേകം സംരക്ഷിച്ചു പരിപാലിക്കുന്നു.

 

mmmiya.jpg

പൂര്‍ണമായും പാകമാകുന്നതു വരെ കൃത്യമായ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നു ഉറപ്പും വരുത്തും. ഈ സൂക്ഷ്മമായ കൃഷിരീതിയാണ് മിയാസാക്കി മാമ്പഴത്തിന് അതിന്റെ സിഗ്നേച്ചര്‍ ലുക്കും അസാധാരണ രുചിയും നല്‍കുന്നത്. ആന്റിഓക്‌സിഡന്റുകള്‍, ഡയറ്ററി ഫൈബര്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവയാല്‍ സമ്പന്നമായ ഈ മാമ്പഴത്തിന് 15ല്‍ കൂടുതല്‍ ബ്രിക്‌സ് സ്‌കോര്‍ അതായത് മധുരത്തിന്റെ അളവ് ഉണ്ട്.

 

nmiya.jpg

രുചിയിലും ഘടനയിലും ഇത് മറ്റു മാമ്പഴങ്ങളേക്കാള്‍ വളരെ മികച്ചതുമാണ്. ജപ്പാനില്‍ നടന്ന ലേലത്തില്‍ ഒരു ജോഡി മിയാസാക്കി മാമ്പഴത്തിന് ലഭിച്ച തുക 2.7 ലക്ഷം രൂപയാണ്. സൂക്ഷ്മമായുള്ള കൃഷിസംരക്ഷണ രീതിയായതു കൊണ്ടു തന്നെ ഈ മാമ്പഴം കൃഷിചെയ്യുന്നതും വളരെ കുറവാണ്.

 

nmiya33.jpg

ജപ്പാനില്‍ മാത്രമല്ല ഇപ്പോള്‍ ഇവന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 2021ല്‍ ബിഹാറിലെ കര്‍ഷകനായ സുരേന്ദ്രസിങ് ഇന്ത്യയില്‍ മിയാസാക്കി മാമ്പഴം വിജയകരമായി കൃഷി ചെയ്തു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജപ്പാനില്‍ നിന്ന് രണ്ട് തൈകള്‍ ഇറക്കുമതി ചെയ്ത ശേഷം ആദ്യ സീസണില്‍ തന്നെ 21 മാമ്പഴങ്ങള്‍ വിളവെടുക്കാന്‍ സിങിനു കഴിയുകയും ചെയ്തിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  11 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  12 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  12 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  12 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  12 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  13 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  14 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  14 hours ago