HOME
DETAILS

റിസൽട്ടറിഞ്ഞില്ലേ... പത്തിന് ശേഷം എന്ത് പഠിക്കണമെന്ന് കൺഫ്യൂഷനിലാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

  
May 10 2025 | 10:05 AM

career after sslc know all you want to know

പത്താം ക്ലാസിനു ശേഷമുള്ള കോഴ്‌സുകളെ പ്രധാനമായും ഹയർ സെക്കൻഡറി കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിങ്ങനെ പറയാം. ഇതിൽ ഏതുവേണം എന്നത് കുട്ടിയുടെ അഭിരുചി, താൽപര്യം, നൈപുണികൾ, വ്യക്തിത്വം എന്നിവ അനുസരിച്ചാണ് തീരുമാനിക്കേണ്ടത്. സ്റ്റാറ്റസിന്റെയും പൊങ്ങച്ചത്തിന്റെയും ട്രെൻഡിന്റെയും പിറകിൽ പോകാതെ തനിക്കുയോജിക്കുന്ന കോഴ്‌സ് തെരഞെടുക്കുക. അതിലൂടെ കരിയർ സ്വപ്നങ്ങളിലേക്ക് ചിറകുവിരിയിച്ച് ഉയർന്നുപറക്കാൻ ശ്രമിക്കുക. കോഴ്‌സ് തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഓരോ വിദ്യാർഥിയും തന്റെ ശക്തിയും ബലഹീനതയും ശരിക്കും മനസിലാക്കി വേണം മുന്നോട്ടുപോകാൻ. സാധ്യതകളുടെ വലിയ ലോകമാണ് പത്തിനു ശേഷം നിങ്ങളുടെ മുന്നിലുള്ളത്. അവസരങ്ങളുടെ പെരുമഴ മുന്നിൽ വർഷിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്‌സ് ഏതാണോ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആഗ്രഹിക്കുന്ന കരിയറിലേക്ക് ഗോൾ സെറ്റ് ചെയ്ത് അവിടേക്ക് എത്തുക എന്നതാണ് പ്രധാനകാര്യം. പാഷനും താൽപര്യത്തിനും കഴിവിനുംമാത്രം പരിഗണന കൊടുക്കുക. ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കാതെ സ്ഥിരതയോടെ സഞ്ചരിക്കുക. 

1. ഹയർ സെക്കൻഡറി

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ മൂന്ന് സ്ട്രീമുകളിലായി 45 കോംപിനേഷൻസ് ഉണ്ട്. സയൻസ് വിഷയങ്ങളിൽ 9 കോംപിനേഷനാണ് ഉള്ളത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടുണ്ടല്ലോ അതുമല്ലെങ്കിൽ പ്ലസ് ടു കഴിഞാൽ എല്ലാ ഫീൽഡിലേക്കും പോകാൻ പറ്റുമല്ലോ എന്നു വിചാരിച്ച് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയുംം ഗണിതവും എടുത്താൽ ചിലപ്പോൾ ബുദ്ധിമുട്ടിക്കും. കാരണം പത്താം ക്ലാസിലെ പഠനം പോലെയല്ല പ്ലസ് വണിലെ പഠനം.
സിലബസ് കട്ടിയായതുകൊണ്ട് അതു മറികടക്കാൻ നന്നായി വിയർക്കേണ്ടിവരും. സയൻസിൽ തന്നെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴുസികളിലേക്കും എൻജിനീയറിങ് മേഖലയിലേക്കും കംപ്യൂട്ടർ മേഖലകളിലേക്കും ശാസ്ത്ര മേഖലകളിലേക്കും തിരിയാവുന്നതാണ്.

കോംപിനേഷൻ തെരഞ്ഞെടുക്കുമ്പോൾ

ബയോളജി ഉൾപ്പെടുന്ന കോംപിനേഷൻ എടുത്താൽ പ്ലസ്ടു കഴിഞ്ഞ് എൻട്രൻസിനു നല്ല റാങ്കോടെ മറികടന്നാൽ രാജ്യത്തെ പ്രധാന മെഡിക്കൽ സ്ഥാപനങ്ങളായ എയിംസ്, ജിപ്മർ, എ.എഫ്.എം.സി, സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്, ഡെന്റൽ, ആയൂർവേദം, ഹോമിയോ, സിദ്ധ, യൂനാനി, വെറ്ററിനറി സയൻസ് എന്നിവ പഠിക്കാം. മെഡിക്കൽ താൽപര്യമില്ലാത്ത കുട്ടികൾക്ക് മെഡിക്കൽ അനുബന്ധ കോഴ്‌സുകളായ ഫിഷറീസ്, ഫോറസ്ട്രീസ്, അഗ്രികൾച്ചർ, ബി.എസ്.സി ബാങ്കിങ് ആൻഡ് കോപറേഷൻ, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിയോൺമെന്റൽ സയൻസ്, തൃശൂർ കാർഷിക യൂനിവേഴ്‌സിറ്റിയിലെ ബി.ടെക്ക് ബയോടെക്‌നോളജി എന്നിവയിൽ പഠിക്കാം. സയൻസിലെ ഏതു കോംപിനേഷൻ എടുത്താലും ഫിസിക്‌സും കെമിസ്ട്രിയും നിർബന്ധമായും പഠിക്കേണ്ടതുണ്ട് എന്ന കാര്യം മറക്കരുത്. 

കാരണം ഫിസിക്‌സും കെമിസ്ട്രിയും ഒട്ടും താൽപര്യമില്ലാത്ത കുട്ടികൾ ബയോളജി മാത്രം ഇഷ്ടപ്പെട്ട് കോംപിനേഷൻ തെരഞെടുത്താൽ ഉദ്ദേശിച്ച റിസൽട്ട് ലഭിക്കില്ല. ഗണിതമുള്ള കോംപിനേഷൻ എടുത്താൽ രാജ്യത്തെ പ്രധാന ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, ബിറ്റ്‌സാറ്റ്, കേരളത്തിലെ കീം എന്നിവ എഴുതി എൻജിനീയറിങ് ഫീൽഡ് തെരഞ്ഞെടുക്കാം. ഫിസിക്‌സും ഗണിതവും നന്നായി പെർഫോം ചെയ്യാൻ കഴിയുന്നവർക്കു മാത്രമേ എൻജിനീയറിങ് ഫീൽഡിൽ തിളങ്ങാൻ ചെയ്യാൻ കഴിയൂ. ഒരു കോംപിനേഷനിൽ 4 വിഷയമാണുള്ളത്. കൂടാതെ ഇംഗ്ലിഷും ഒരു സെക്കന്റ് ലാംഗ്വേജും ഉൾപ്പെടെ മൊത്തം 6 വിഷയങ്ങൾ പഠിക്കണം.

കൊമേഴ്‌സിൽ നാല് കോംപിനേഷൻസ് ആണ് ഉള്ളത്. ബിസിനസ് മേഖലയിലേക്ക്, അക്കൗണ്ടൻസിയുടെ ഉയരങ്ങളിലേക്ക്, സാമ്പത്തിക ശാസ്ത്രത്തിന്റെ കടിഞാൺ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന, കംപ്യൂട്ടർ അപ്ലിക്കേഷനിലൂടെ സഞ്ചരിക്കാൻ പാഷനുള്ള കുട്ടികൾക്ക് കൊമേഴ്‌സ് നല്ലൊരു ഓപ്ഷനാണ്. അക്കൗണ്ടിങ്, അഡ്മിനിസ്‌ട്രേഷൻ രംഗത്തുംം ബാങ്കിങ് ഫീൽഡിലും ഫിനാൻസ് കരിയറും സ്വപ്നം കാണുന്ന കുട്ടികൾ കൊമേഴ്‌സ് എടുത്താൽ തിരിഞ്ഞുനോക്കേണ്ടതില്ല. ഇവിടെ എക്കണോമിക്‌സും ബിസിനസ് സ്റ്റഡീസും അക്കൗണ്ടൻസിയും എല്ലാവരും പഠിക്കണം. കൂടാതെ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പോളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ നാലു വിഷയങ്ങളിൽനിന്ന് ഒന്ന് പഠിക്കണം. കോംപിനേഷൻ തെരഞെടുക്കുമ്പോൾ ഇഷ്ട വിഷയത്തിനും താൽപര്യത്തിനും മുൻഗണന കൊടുക്കുക.

മാനവിക വിഷയങ്ങൾ പഠിച്ച് കരിയറിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഹ്യൂമാനിറ്റീസ്. എക്കണോമിസ്റ്റും സോഷ്യോളജിസ്റ്റും സോഷ്യൽ വർക്കറും സൈക്കോളജിസ്റ്റും ജേണലിസ്റ്റും നിയമവിദഗ്ധനും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാമർ കരിയറായ സിവിൽ സർവിസിലേക്കുചേക്കേറാൻ പോലും മാനവിക വിഷയങ്ങൾ നിങ്ങളെ ഏറെ സഹായിക്കും. മാനവിക വിഷയങ്ങളിൽ 32 കോംപിനേഷനുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.  www.hscap.kerala.gov.in.

2. വൊക്കേഷനൽ ഹയർസെക്കൻഡറി

ഹയർ സെക്കൻഡറി കോഴ്‌സിനോപ്പം തൊഴിലധിഷ്ടിത കോഴ്‌സ് കൂടി ഉൾപ്പെടുത്തിയിട്ടുള്ള കോഴ്‌സാണിത്. സ്‌കിൽ സർട്ടിഫിക്കേറ്റ്, ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ്, ഓൺ ദ ജോബ് ട്രെയിനിങ്, കരിയർ ഗൈഡൻസ് എല്ലാം വി.എച്ച്.എസ്.ഇ കോഴ്‌സ് പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നതാണ്. കൂടാതെ ഹയർസെക്കൻഡറി കോഴ്‌സ് കഴിഞാൽ പോകാൻ പറ്റുന്ന എല്ലാ ഉപരിപഠന മേഖലകളിലേക്കും വി.എച്ച്.എസ്.ഇ യിൽ എടുക്കുന്ന ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ പഠിക്കാൻ കഴിയും. അതായത് വി.എച്ച്.എസ്.സിയിൽ പാർട്ട് മൂന്നിൽ രണ്ടാം ഗ്രൂപ്പായ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എടുത്താൽ വി.എച്ച്.എസ്.സി കഴിഞ്ഞാൽ മെഡിക്കൽ മേഖലയിലാണ് താൽപര്യമെങ്കിൽ മെഡിക്കൽ എൻട്രൻസ് എഴുതി മുന്നോട്ടുപോകാം. അതെല്ലെങ്കിൽ സി.യു.ഇ.ടി എഴുതി സെൻട്രൽ യൂനിവേഴ്‌സിറ്റികളിൽ ഡിഗ്രി പഠിക്കാം. അതുമെല്ലങ്കിൽ വി.എച്ച്.എസ്.ഇ കോഴ്‌സിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഡിഗ്രിക്ക് പഠിക്കാം. പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടിക്ക് കിട്ടുന്ന എല്ലാ ഉപരിപഠന സാധ്യതകളും വി.എച്ച്.എസ്.സിയിൽ പഠിക്കുന്ന കുട്ടിക്കും ലഭിക്കും.

ഭാഗം 1 ഇംഗ്ലിഷ് & സംരംഭകത്വ വികസനം എല്ലാ വിദ്യാർഥികൾക്കും നിർബന്ധം

ഭാഗം 2 വൊക്കേഷണൽ വിഷയം (നൈപുണ്യ കോഴ്‌സ്) NSQF (നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്) സർട്ടിഫിക്കേഷൻ & പ്രായോഗിക പരിശീലനം

ഭാഗം 3 അക്കാദമിക് വിഷയങ്ങൾ 4 ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു
ഗ്രൂപ്പ് A (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) സയൻസ് സ്ട്രീം
ഗ്രൂപ്പ് B (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) സയൻസ് സ്ട്രീം
ഗ്രൂപ്പ് C ചരിത്രം / ഭൂമിശാസ്ത്രം / സാമ്പത്തികശാസ്ത്രം   1 നൈപുണ്യ കോഴ്‌സ് ഉദാഹരണം: ടൂർ ഗൈഡ്
ഗ്രൂപ്പ് D അക്കൗണ്ടൻസി / ബിസിനസ് സ്റ്റഡീസ് / മാനേജ്‌മെന്റ്   5 നൈപുണ്യ കോഴ്‌സുകൾ കൊമേഴ്‌സ് സ്ട്രീം.
ഇവിടെയും സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിക്കാൻ അവസരമുണ്ട്. ഇതിനുപുറമെ പാർട്ട് രണ്ടിൽ 35 വൊക്കേഷനൽ കോഴ്‌സുകളിൽനിന്ന് താൽപര്യമുള്ള ഒരു തൊഴിലധിഷ്ടത കോഴ്‌സും പഠിക്കാം. ഇവിടെ ഉപഭാഷ പഠിക്കാൻ കഴിയില്ല. www.vhscap.kerala.gov.in

3. ടെക്‌നിക്കൽ ഹയർസെക്കൻഡറി

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളത്തിൽ ആകെ 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളാണ് നിലവിലുള്ളത്. ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാൻ കഴിയും.

ഫിസിക്കൽ സയൻസ് 1425 സീറ്റുകൾ

A ഫിസിക്കൽ സയൻസ് ഗ്രൂപ്പ്
ഭാഗം 1: ഇംഗ്ലിഷ്
ഭാഗം 2: കംപ്യൂട്ടർ സയൻസ് & ഐ.ടി (തിയറി & പ്രായോഗികം)
ഭാഗം 3:
• ഭൗതികശാസ്ത്രം (തിയറി & പ്രായോഗികം)
• രസതന്ത്രം (തിയറി & പ്രായോഗികം)
• ഗണിതം
• ഇലക്ട്രോണിക് സിസ്റ്റങ്ങൾ (തിയറി & പ്രായോഗികം)
• ഇന്റഗ്രേറ്റഡ് സയൻസ് 845 സീറ്റുകൾ
B ഇന്റഗ്രേറ്റഡ് സയൻസ് ഗ്രൂപ്പ്
ഭാഗം 1: ഇംഗ്ലിഷ്
ഭാഗം 2: കംപ്യൂട്ടർ സയൻസ് & ഐ.ടി (തിയറി & പ്രായോഗികം)
ഭാഗം 3:
• ഭൗതികശാസ്ത്രം (തിയറി & പ്രായോഗികം)
• രസതന്ത്രം (തിയറി & പ്രായോഗികം)
• ഗണിതം
• ജീവശാസ്ത്രം (തിയറി & പ്രായോഗികം)
ഒരു ഗ്രൂപ്പിൽനിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് അല്ലെങ്കിൽ ഒരു സ്‌കൂളിൽനിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറ്റം അനുവദനീയമല്ല. ഓരോ സ്‌കൂളിനും വ്യത്യസ്തമായ അപേക്ഷ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. പ്രിന്റ് ഔട്ട് എടുത്ത് അതേ സ്‌കൂളിലെ പ്രിൻസിപ്പലിനു സമർപ്പിക്കണം. അപേക്ഷാ ഫീസ്: സാധാരണ വിഭാഗം: 100 രൂപ. SC/ST: 50. ആകെ ഫീസ്: 12,900.

4. കേരളാ കലാമണ്ഡലം കോഴ്‌സുകൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകവും ഒരുമിച്ചും ചെയ്യാൻ കഴിയുന്ന കോഴ്‌സുകൾ ഇവിടെയുണ്ട്. കഥകളി വേഷം (വടക്കൻ,തെക്കൻ), കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില, പഞ്ചവാദ്യം, മൃദങ്കം, കൂടിയാട്ടം, പുരുഷവേഷം, ചുട്ടിഎന്നിവ ആൺകുട്ടികൾക്കു മാത്രമുള്ള കോഴ്‌സാണ്. തുള്ളൽ, കർണാടക സംഗീതം എന്നിവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടിയാട്ടം, സ്ത്രീവേഷം, മോഹിനിയാട്ടം എന്നിവ പെൺകുട്ടികൾക്കു മാത്രമുള്ള കോഴ്‌സാണ്. [email protected]. ഇതിന് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ് സി.ഇ, നിയോസ്,കേരള ഓപൺ സ്‌ക്കൂൾ എന്നിവയിലൂടെയും ഹയർസെക്കൻഡറി പഠിക്കാൻ സാധിക്കും. 

5. പോളിടെക്‌നിക് കോഴ്‌സുകൾ

ഡിപ്ലോമ കോഴ്‌സുകളിൽ പ്രധാനമായും പോളിടെക്‌നിക് കോഴ്‌സുകളാണ് മുന്നിൽ നിൽക്കുന്നത്. സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യൂക്കേഷൻ, ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (AICTE) അംഗീകൃത കോഴ്‌സ്. 23 ബ്രാഞ്ചുകളിൽ ഡിപ്ലോമ കോഴ്‌സ്, 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ, 52 സർക്കാർ/എയ്ഡഡ് പോളിടെക്‌നിക് കോളജുകൾ, 32 സ്വാശ്രയ പോളിടെക്‌നിക് കോളജുകൾ, 6 വനിതാ പോളിടെക്‌നിക് കോളജുകൾ ആകെ സീറ്റുകൾ: 16,105.

പ്രധാന സ്ട്രീമുകൾ

ഡിപ്ലോമ ഇൻ എൻജിനീയറിങ്. കൊമേഴ്‌സൽ പ്രാക്ടീസ്. ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ .ബിസിനസ്സ് മാനേജ്‌മെന്റ്്. വെബ്‌സൈറ്റ്: www.polyadmission.org.
(തുടരും)

After completing the 10th grade, students can choose from various courses such as higher secondary courses, diploma programs, or short-term courses. The decision should be based on personal interests, skills, and individuality rather than trends or societal pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  10 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  11 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  12 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  12 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  12 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  13 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  13 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  13 hours ago