HOME
DETAILS

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

  
Web Desk
May 12 2025 | 02:05 AM

The first Hajj group from Kannur has left

മട്ടന്നൂർ (കണ്ണൂർ): കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം പറന്നുയർന്നു. സംഘാടക സമിതി വർക്കിങ് ചെയർമാനും മട്ടന്നൂർ നഗരസഭ ചെയർമാനുമായ എൻ. ഷാജിത്ത്, കിയാൽ എം.ഡി സി. ദിനേശ് കുമാർ എന്നിവർ ചേർന്ന് പുലർച്ചെ 3.45ന് ആദ്യവിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ഒ.വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, മുൻ എം.എൽ.എ എം.വി ജയരാജൻ, എ.കെ.ജി ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫിസറും പൊലിസ് സൂപ്രണ്ടുമായ എസ്. നജീബ്, ഹജ്ജ് ക്യാംപ് നോഡൽ ഓഫിസർ എം.സി.കെ അബ്ദുൽ ഗഫൂർ എന്നിവരും ആദ്യ ഹജ്ജ് സംഘത്തെ യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

170 തീർഥാടകാരാണ് ഇന്നലെ പുലർച്ചെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തിലുള്ളത്. ഇതിൽ 82 സ്ത്രീകളും 88 പുരുഷന്മാരുമാണ്. ഇത്തവണ എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ഹജ്ജ് തീർഥാടകരുമായി കണ്ണൂരിൽ നിന്ന് പറന്നുയരുന്നത്. 11 മുതൽ 29 വരെ 29 ഷെഡ്യൂളുകളായാണ് ഹജ്ജ് തീർഥാടകരുമായി വിമാനം പറക്കുന്നത്. ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്ന തീർഥാടകർ ശനിയാഴ്ച രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം പുറപ്പെടുന്നതിന്റെ 12 മുതൽ 18 മണിക്കുറിനു മുമ്പ് തീർഥാടകർ ഹജ്ജ് ക്യാംപിൽ എത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ നേരത്തെ എത്തിയത്.

ഡിപാർച്ചർ ഏരിയയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തീർഥാടകർ കുടുംബ സമേതം എത്തിയത്. ഇവിടെ നിന്ന് കുടുംബാംഗങ്ങൾ മടങ്ങി. ഞായറാഴ്ച്ച പുലർച്ചെ 12ഓടെയാണ് ഹാജിമാരെ ഹജ്ജ് ക്യാംപിൽ നിന്ന് വിമാനത്താവളത്തിൽ എത്തിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

oman
  •  12 hours ago
No Image

കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

Kerala
  •  12 hours ago
No Image

പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  12 hours ago
No Image

ഒരാൾക്ക് പിഴച്ചാലും മറ്റൊരാൾ ലക്ഷ്യം കാണും; ഇന്ത്യയുടെ വ്യോമ പ്രതിരോധ കോട്ട ലില്ലി-തോംസൺ ജോഡിയെ പോലെ

National
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പ്രചാരണ ആയുധമാക്കാൻ ബിജെപി; തിരംഗ യാത്ര

National
  •  12 hours ago
No Image

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ 

National
  •  13 hours ago
No Image

ടെസ്റ്റിൽ കോഹ്‌ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?

Cricket
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

National
  •  13 hours ago
No Image

വാഹനം കടന്നുപോകുന്നതിനിടെ തര്‍ക്കം; റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു

uae
  •  13 hours ago
No Image

തീരുവ യുദ്ധം തീരുന്നു; ധാരണയിലെത്തി അമേരിക്കയും ചൈനയും

International
  •  13 hours ago