HOME
DETAILS

യു.എസ് മധ്യസ്ഥത; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യശരവുമായി പ്രതിപക്ഷം

  
Web Desk
May 12 2025 | 01:05 AM

US mediation Opposition questions central government

ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷത്തിൽ അമേരിക്കൻ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടന്നെന്ന വാദത്തെ ചോദ്യംചെയ്തു പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിർത്തിയിലെ വെടിനിർത്തലിനെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയും ചർച്ച ചെയ്യണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വിഷയത്തിലെ യു.എസ് ഇടപെടലിൽ ശക്തമായ ചോദ്യങ്ങളുമായാണ് പ്രതിപക്ഷം സർക്കാറിനെ നേരിട്ടത്. കശ്മിർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി വേണ്ടെന്ന രാജ്യത്തിന്റെ ഉറച്ച നിലപാടിൽ നിന്ന് പിന്നോട്ടുപോയോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിക്കാൻ പ്രധാന മന്ത്രി സർവകക്ഷി യോഗം വിളിക്കുകയും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കുകയും വേണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്  വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാകിസ്താനിലെ ഭീകര പരിശീലന ക്യാംപുകൾ കൃത്യമായി ലക്ഷ്യംവച്ച നമ്മുടെ പ്രതിരോധ സേനയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.  പാക് അധീന കശ്മിർ തിരിച്ചുപിടിക്കാൻ ഇന്ത്യൻ പാർലമെന്റ് 1994ൽ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തെക്കുറിച്ചും പരാമർശിച്ച സച്ചിൻ പൈലറ്റ് എല്ലാ പാർട്ടികളും അംഗങ്ങളും അന്ന് പിന്തുണച്ച ആ പ്രമേയം വീണ്ടും സ്ഥിരീകരിക്കേണ്ട സമയമാണിതെന്നും പറഞ്ഞു.  സംഘർഷം സംബന്ധിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്ന് ശിവസേനയും ആർ.ജെ.ഡിയും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  3 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  3 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  3 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  3 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  3 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  3 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  3 days ago