HOME
DETAILS

'യുഎസ് ബന്ദിയെ മോചിപ്പിക്കും'; ട്രംപ് ഇന്ന് സഊദിയിലേക്ക് തിരിക്കും മുമ്പ് ഹമാസിന്റെ സര്‍പ്രൈസ് പ്രഖ്യാപനം; റിയാദ് കൊട്ടാരത്തില്‍ ട്രംപിനെ കാണുന്നവരില്‍ മഹ്മൂദ് അബ്ബാസും സിറിയയുടെ ജുലാനിയും | Israel War on Gaza Live

  
Web Desk
May 12 2025 | 01:05 AM

Israel War on Gaza Live Hamas says it will release US-Israeli captive Edan Alexander

റിയാദ്: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശസന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സഊദി അറേബ്യയിലേക്ക് പുറപ്പെടാനിരിക്കെ, യുഎസ് ബന്ദി എഡന്‍ അലക്‌സാണ്ടറെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹമാസ്. വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് സഹായം വീണ്ടും എത്തിക്കുന്നതിനുമായി അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഹമാസ് സ്ഥിരീകരിക്കുകയുംചെയ്തു. 'ഇസ്രായേല്‍ സൈനികന്‍കൂടിയായ ഇരട്ടപൗരത്വമുള്ള എഡന്‍ അലക്‌സാണ്ടറെ വെടിനിര്‍ത്തലിനായി സ്വീകരിച്ച നടപടികളുടെ ഭാഗമായി മോചിപ്പിക്കും, ക്രോസിംഗുകള്‍ വീണ്ടും തുറക്കുകയും ഗസ്സ മുനമ്പിലെ നമ്മുടെ ജനതക്ക് സഹായവും ആശ്വാസവും ലഭ്യമാക്കുകയും ചെയ്യും- ഹമാസ് അറിയിച്ചു. 

21 കാരനായ അലക്‌സാണ്ടറിനെ എപ്പോള്‍ മോചിപ്പിക്കുമെന്ന് ഹമാസ് പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല. പക്ഷേ അത് വരുന്ന 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്ന് കരുതുന്നു. കരാറിന്റെ ഭാഗമായി യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ഇസ്രായേലില്‍ എത്തുന്നുണ്ട്. 

ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെ ഗസ്സയിലേക്ക് പോകുന്ന എല്ലാ സഹായങ്ങളും ഇസ്രായേല്‍ 70 ദിവസമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി യു.എസിന് അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ മധ്യസ്ഥര്‍ മുഖേന ഹമാസ് യുഎസുമായി നേരിട്ട് ചര്‍ച്ചനടത്തിയാണ് വെടിനിര്‍ത്തലുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ ഉപാധിയായി ഹമാസിനെ നിരായുധീകരിക്കണമെന്ന ഇസ്രായേല്‍ വ്യവസ്ഥ നേരത്തെ യു.എസ് തള്ളിയത് നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ്.

സഊദിക്കൊപ്പം യുഎഇയും ഖത്തറും സന്ദര്‍ശിക്കുന്ന ട്രംപ്, നേരത്തെ ഫലസ്തീന്‍ വിഷയത്തിലുള്ള നിലപാടില്‍ മാറ്റംവരുത്തുകയാണെന്ന സൂചനയും നല്‍കിയിരുന്നു. ഇതുവരെ ഇസ്‌റാഈലിനൊപ്പം നിലകൊള്ളുകയും ഗസ്സയില്‍ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ നല്‍കിവരികയുംചെയ്ത യു.എസ്, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നാണ് സൂചനനല്‍കിയത്. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ട്രംപ് ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള യു.എസിന്റെ ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട്‌ചെയ്തു. 

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിന് ട്രംപിന്റെ അംഗീകാരം നേടിയെടുക്കാന്‍ സഊദി ആഗ്രഹിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ യു.എസ് ഇസ്‌റാഈലിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മേഖലയെ സാധാരണനിലയിലേക്ക് എത്തിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളും തകൃതിയാണ്. 

ട്രംപിന്റെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍വന്ന അബ്രഹാം കരാറിന്റെ ഭാഗമായി യു.എ.ഇ, ബഹ്‌റൈന്‍, സുദാന്‍, മൊറോക്കോ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലിനെ അംഗീകരിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രൂപംകൊള്ളുന്നതുവരെ ഇസ്‌റാഈലിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് സഊദി സ്വീകരിച്ചത്. ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിച്ച് ഗസ്സ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന ട്രംപിന്റെ ഭീഷണിനിലവിലുണ്ട്. ഇതിനെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് തള്ളിയത്. സ്വതന്ത്രഫലസ്തീന്‍ രൂപീകരിക്കാതെ ഇസ്‌റാഈലുമായി സാധാരണ ബന്ധം സാധ്യമല്ലെന്ന് ഇതിനോട് സഊദി പ്രതികരിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയെന്ന് കിരീടാവകാശി പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഈ ശക്തമായ നിലപാട് ട്രംപിന് ബോധ്യപ്പെട്ടെന്നാണ് വൃത്തങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് യു.എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞദിവസം അറിയിച്ചു. 

ഇതോടൊപ്പം നിക്ഷേപം, വ്യാപാരം, സാങ്കേതിക ഇടപാടുകള്‍ എന്നിവയും ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ട്രംപ് ഉറപ്പാക്കും. റിയാദിലേക്ക് പ്രത്യേക വിമാനത്തില്‍ ട്രംപ് ഇന്ന് പുറപ്പെടും. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ട്രംപിന്റെ വരവിനോടനുബന്ധിച്ച് ആഡംബരപൂര്‍ണ്ണമായ ചടങ്ങുകളാണ് റിയാദിലെ കൊട്ടാരത്തില്‍ ഒരുക്കുക. യു.എസ് പ്രസിഡന്റ് പോലുള്ള അത്യുന്നതപദവിയിലുള്ള വ്യക്തിക്ക് യോജിച്ച സ്വീകരണം ഒരുക്കാന്‍ കൊട്ടാരം ഒരുങ്ങിയതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 2017ല്‍ യു.എസ് പ്രസിഡന്റായിരുന്നപ്പോഴും ട്രംപിന്റെ ആദ്യ സന്ദര്‍ശനം സഊദി ആയിരുന്നു. 


സഊദിയില്‍ ട്രംപിനെ കാണാന്‍ മഹ്മൂദ് അബ്ബാസും 

റിയാദ്: സഊദി, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അറബ് ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഗസ്സ, ഉക്രൈന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യാന്തരവിഷയങ്ങളില്‍ മധ്യസ്ഥ്യരാകുന്നത് ജി.സി.സി രാജ്യങ്ങളാണ്. ഇതോടൊപ്പം ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ലബനീസ് പ്രധാനമന്ത്രി ജോസഫ് ഔന്‍, സിറിയന്‍ ഭരണാധികാരി അഹമ്മദ് അല്‍ ഷറഅ് (ജുലാനി) എന്നിവരെയും റിയാദില്‍വച്ച് ട്രംപ് കാണും. ഫലസ്തീനെ അംഗീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവുമായി സഊദിയിലെ അബ്ബാസിന്റെ സാന്നിധ്യത്തെ കൂട്ടിവായിക്കുന്നുണ്ട്.

Hamas says it will release US-Israeli captive Edan Alexander



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: കേരളത്തിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  4 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  4 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  4 days ago
No Image

അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  4 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  4 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  4 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  4 days ago