HOME
DETAILS

യുദ്ധങ്ങള്‍ നിര്‍ത്തൂ; ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ കരാറിനെ പ്രശംസിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

  
May 12 2025 | 01:05 AM

Stop the wars Pope Leo XIV praises India-Pak ceasefire agreement

വത്തിക്കാന്‍ സിറ്റി: പുതിയ പോപ്പായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ചുള്ള ആദ്യ സന്ദേശം യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്. എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച മാര്‍പാപ്പ, ഗസ്സയിലും ഉക്രൈനിലും വെടിനിര്‍ത്താന്‍ ആഹ്വാനംചെയ്യുകയും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിനെ പ്രശംസിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള തന്റെ ആദ്യ ഞായറാഴ്ച അനുഗ്രഹപ്രഭാഷണത്തിലാണ് പോപ്പ് സാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ഓര്‍മിപ്പിച്ചത്. പോപ്പിനെ കേള്‍ക്കാന്‍ വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്.
ഉക്രൈനില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൊണ്ടുവരണമെന്നും ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കമമെന്നും   അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്വാഗതം ചെയ്തതായും വരാനിരിക്കുന്ന ചര്‍ച്ചകളിലൂടെ ശാശ്വത കരാറില്‍ ഉടന്‍ എത്തിച്ചേരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നും വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മാതൃദിനമായ ഇന്നലെ സ്വര്‍ഗ്ഗത്തിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ മാതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  2 days ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  2 days ago