
ശ്രീലങ്കയിൽ ബുദ്ധ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് ദാരുണാന്ത്യം

കൊളംബോ: ശ്രീലങ്കയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരുവിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ പെട്ടവരിലധികവും ബുദ്ധ വിശ്വാസികളാണ്, ദ്വീപിന്റെ തെക്കൻ തീരത്തെ തീർത്ഥാടന നഗരമായ കതരഗമയിൽ നിന്ന് കുറുണെഗലയിലേക്ക് പോകുകയായിരുന്നു ബസ്. സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടമാണിത്.
ഇന്ന് പുലർച്ചെ ശ്രീലങ്കയിലെ മധ്യ മലയോര മേഖലയായ കോട്മലെയിലൂടെ സഞ്ചരിക്കുകയായിരുന്ന സർക്കാർ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് റോഡിൽ നിന്ന് മാറിയ ബസ് ആദ്യം മലഞ്ചെരുവിലേക്ക് ഇടിച്ചുകയറുയും പിന്നീട് മറിയുകയുമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൊന്നായ ഇവിടെ പ്രതിവർഷം ശരാശരി 3000ൽ അധികം അപകട മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്.
50 പേർക്ക് സഞ്ചരിക്കാൻ അനുവാദമുള്ള ബസിൽ 70 പേരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ ആളുകളെ കുത്തി നിറച്ചു കൊണ്ടു പോയതാണ് അപകടത്തിനു കാരണെമന്ന് പൊലിസ് പറഞ്ഞു. അനുവദിയുള്ളതിനേക്കാൾ 20അധിക യാത്രാക്കാരുമായായിരുന്നു ബസിന്റെ സാഹസികയാത്രയെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലിസ് കൂട്ടിച്ചേർത്തു.
അപകടത്തിന് കാരണം മെക്കാനിക്കൽ തകരാറാണോ, ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്നെല്ലാമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലിസ് പറഞ്ഞു. അതസമയം, അപകടത്തിൽ പരുക്കേറ്റ 30 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
At least 15 people were killed and 30 injured when a bus carrying pilgrims veered off a steep slope in Sri Lanka. The accident occurred early today near Kuruwita, as the bus was traveling from the sacred city of Kataragama. Most victims were Buddhist devotees, marking one of the deadliest recent accidents in the country. Authorities are investigating the cause of the tragedy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത
Kerala
• a day ago
വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം
latest
• a day ago
'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• a day ago
ഉള്ളാൾ ദർഗ ഉറൂസിന് 3 കോടി ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ
National
• 2 days ago
തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍
latest
• 2 days ago
തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്
National
• 2 days ago
ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ
National
• 2 days ago
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന
Kerala
• 2 days ago
വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ
International
• 2 days ago
സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം
latest
• 2 days ago
പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്
Food
• 2 days ago
പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
National
• 2 days ago
ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്
qatar
• 2 days ago
ഓപ്പറേഷൻ സിന്ദൂര്‍; തീവ്രവാദത്തെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ കർശന നടപടി; വിശദീകരിച്ച് സേന
National
• 2 days ago
തിരുവനന്തപുരത്ത് ഡ്രോൺ നിയന്ത്രണം ശക്തം;വിമാനത്താവളത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ
Kerala
• 2 days ago
പ്രായമായ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തം നല്കാന് 'മക്ക റൂട്ട്'; പദ്ധതി നടപ്പാക്കുന്നത് ഏഴു രാജ്യങ്ങളില്‍
latest
• 2 days ago
നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Kerala
• 2 days ago
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം
Kerala
• 2 days ago
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു
Saudi-arabia
• 2 days ago
'വഞ്ചകന്, ഒറ്റുകാരന്'; വെടിനിര്‍ത്തലിന് പിന്നാലെ വിദേശകാര്യ സെക്രട്ടറിക്കെതിരെ സൈബറാക്രമണം
National
• 2 days ago
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിൽ; എസ്.എസ്.എൽ.സി വിജയശതമാന കുറവ് അന്വേഷിക്കും
Kerala
• 2 days ago