HOME
DETAILS

വീട്ടുജോലിക്കാരിയുടെ പിഴവില്‍ കുട്ടിയെ നായ കടിച്ചു; 3,000 ദിര്‍ഹം പിഴ ചുമത്തി ദുബൈ കോടതി

  
Web Desk
May 12 2025 | 05:05 AM

Dubai Court Fines Maid AED 3000 After Dog Bites Child

ദുബൈ: വീട്ടുജോലിക്കാരുടെ അശ്രദ്ധ മൂലം വീട്ടുടമസ്ഥയുടെ കുട്ടിയെ നായ കടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് 3,000 ദിര്‍ഹം പിഴ ചുമത്തി കോടതി.

വീട്ടുജോലിക്കാരി നായയില്‍ നിന്നുള്ള അപകട സാധ്യത തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് തെളിഞ്ഞതിനാലാണ് ദുബൈ കോടതി യുവതിക്കു മേല്‍ 3,000 ദിര്‍ഹം പിഴ ചുമത്തിയത്.

കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞു. എമിറേറ്റ്‌സ് ഹില്‍സ് പ്രദേശത്താണ് താന്‍ താമസിക്കുന്നതെന്നും 14 വയസ്സുള്ള തന്റെ മകന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ അകത്തുണ്ടായിരുന്ന ഒരു നായ അവനെ ആക്രമിച്ചുവെന്നും വലതുകാലിന് പരുക്കേറ്റുവെന്നും വീട്ടുജോലിക്കാരിയാണ് ഇതിന് ഉത്തരവാദിയെന്നുമാണ് പരാതിയില്‍ ഉണ്ടായിരുന്നത്.

നായയുടെ ഉപദ്രവം ഒഴിവാക്കാന്‍ വീട്ടുജോലിക്കാരി മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നായ തന്റെ മകനെ ആക്രമിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതില്‍ വീട്ടുജോലിക്കാരിക്കും പങ്കുണ്ടെന്ന് കുട്ടിയുടെ അമ്മ ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യലില്‍, വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചു. മൂന്ന് മാസമായി താന്‍ അവിടെ വേലക്കാരിയായി ജോലി ചെയ്യുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവദിവസം, കെട്ടിടത്തിന്റെ ആറാം നിലയിലെ ലിഫ്റ്റിന് മുന്നിലായിരുന്ന നായ പെട്ടെന്ന് ലിഫ്റ്റിന്റെ വാതില്‍ തുറന്നപ്പോള്‍ ആക്രമണകാരിയാവുകയും കുട്ടിയെ കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. ഉടനെ നായയെ ഉടമ അവരുടെ അപ്പാര്‍ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടു പൊയതായും യുവതി വെളിപ്പെടുത്തി. 

Dubai court has fined a domestic worker AED 3,000 after a child was bitten by a dog under her care, raising concerns over pet supervision and child safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  5 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  5 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  5 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  5 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  5 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  5 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  5 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  5 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  5 days ago