HOME
DETAILS

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

  
May 13 2025 | 17:05 PM

Kuwaits Population Hits 5 Million in 2025 With 69 Being Expatriates

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞു. ജനസംഖ്യയില്‍ പ്രവാസികള്‍ ആധിപത്യം തുടരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) പുതുതായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസി ജനസംഖ്യയില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 1 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളാണ് കുവൈത്തില്‍ താമസിക്കുന്നത്. തൊട്ടുപിന്നില്‍ ഈജിപ്തില്‍ നിന്നുള്ള പ്രവാസികളാണ്. 657,280 ഈജിപ്തുകാരാണ് കുവൈത്തില്‍ ജീവിക്കുന്നത്. കണക്കുകള്‍ പറയുന്നത് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കുവൈത്തിലെ ആകെ പ്രവാസികളുടെ പകുതിയോളം വരുമെന്നാണ്.

2024 ഡിസംബര്‍ വരെ, ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ ജനസംഖ്യ 4,987,826 ആയിരുന്നു. അതില്‍ കുവൈത്തികള്‍ അല്ലാത്തവര്‍ 68.6% അഥവാ 3,419,843 നിവാസികളാണ്. 1,567,983 പേര്‍ മാത്രമാണ് കുവൈത്ത് പൗരത്വമുള്ളത്. 
കുവൈത്തില്‍ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും പ്രവാസി ജനസംഖ്യയുടെ 29 ശതമാനവും ഇന്ത്യാക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യാക്കാര്‍ തുടരുകയാണ്.

ഈ റിപ്പോര്‍ട്ട് അനുസരിച്ച് തൊഴില്‍ ഡാറ്റയിലെ വലിയ അന്തരവും തുടരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. പൊതുമേഖലാ തൊഴിലാളികളില്‍ 78% കുവൈത്തികളാണ്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ഇത് 4% മാത്രമാണ്. ഇവിടെ കുവൈത്തികള്‍ അല്ലാത്തവര്‍ 96% വരും. മൊത്തത്തില്‍, പ്രവാസി തൊഴിലാളികളുടെ എണ്ണം 2.56 ദശലക്ഷമായിരുന്നു. 

കുടുംബഘടനയിലും കാര്യമായ വ്യത്യാസമുണ്ട്. ശരാശരി കുവൈത്തിലെ ഒരു കുടുംബത്തില്‍ ഏഴ് അംഗങ്ങളാണുള്ളത്. ഒരു പ്രവാസി കുടുംബത്തില്‍ വെറും രണ്ട് പേര്‍. ജനനനിരക്കില്‍ ഈ അസമത്വം കൂടുതല്‍ പ്രകടമാണ്. കുവൈത്തികള്‍ 1,000 പേര്‍ക്ക് 21 ജനനങ്ങള്‍ രേഖപ്പെടുത്തുന്നു, കുവൈറ്റികളല്ലാത്തവരില്‍ ഇത് വെറും നാല് മാത്രമാണ്.

തൊഴില്‍ കാര്യത്തില്‍ കുവൈത്തികള്‍ പ്രധാനമായും എക്‌സിക്യൂട്ടീവ്, സര്‍ക്കാര്‍, വിദ്യാഭ്യാസ മേഖലകളിലാണ് ജോലി ചെയ്യുന്നത്. അതേസമയം പ്രവാസികള്‍ കൂടുതലും വീട്ടുജോലി, കൈത്തൊഴില്‍, ഡ്രൈവിംഗ്, ക്ലീനിംഗ് തുടങ്ങിയ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളാണ് ചെയ്യുന്നത്.

മറ്റു ജിസിസി രാജ്യങ്ങളിലും പ്രവാസികളുടെ അനുപാതം ഉയര്‍ന്നതാണ്. യുഎഇയില്‍, ജനസംഖ്യയുടെ ഏകദേശം 88% പ്രവാസികളാണ്. അതേസമയം ഖത്തറില്‍ ഇത് ഏകദേശം 85% വരും. ബഹ്‌റൈനില്‍, പ്രവാസികള്‍ ഏകദേശം 52% വും ഒമാനില്‍ ഏകദേശം 41%വും ആണ്.

Kuwait’s population has reached 5 million in 2025, with expatriates accounting for 69%. The demographic shift raises key questions about labor policy, residency laws, and national planning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  6 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  6 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  7 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  7 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  7 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  7 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  8 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  8 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  8 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  9 hours ago