HOME
DETAILS

ട്രംപിന്റെ ചരിത്രപ്രസിദ്ധമായ ഗള്‍ഫ് പര്യടനം: ചിത്രങ്ങളിലൂടെ | Donald Trump's historic Gulf tour: In pictures

  
Web Desk
May 15 2025 | 03:05 AM

US President Donald Trumps historic Gulf tour In pictures

റിയാദ്: യു.എസ് പ്രസിഡന്റായ ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശപര്യടനം ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കായിരുന്നു. 

2025-05-1508:05:65.suprabhaatham-news.png
 
 

ചൊവ്വാഴ്ച സഊദി അറേബ്യയിലെത്തിയ ട്രംപ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഉഭയകക്ഷി ചര്‍ച്ചനടത്തി.

 

2025-05-1508:05:81.suprabhaatham-news.png
 
 

പ്രതിരോധ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ വില്‍പ്പന കരാറില്‍ ആണ് യുഎസും സഊദിയും ഒപ്പുവച്ചത്. 14,200 കോടി ഡോളറിന്റെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. 

 

2025-05-1508:05:33.suprabhaatham-news.png
 
 

രണ്ട് പ്രസിഡന്റ് കാലാവധികളിലായി രണ്ടാം തവണയാണ് ട്രംപ് സഊദിയില്‍ എത്തുന്നത്. 

 

2025-05-1508:05:61.suprabhaatham-news.png
 
 


രണ്ട് തവണയും ട്രംപ് ആദ്യ സന്ദര്‍ശനത്തിനായി സഊദിയെ തിരഞ്ഞെടുത്തത് ഏറ്റവും ശക്തമായ അറബ് രാജ്യങ്ങളിലൊന്നായ സഊദിയുടെ സ്ഥാനമാണ് വ്യക്തമാക്കുന്നത്. 

 

2025-05-1508:05:27.suprabhaatham-news.png
 
 

ടെസ്ല മോവി ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക് സുകര്‍ബര്‍ഗ്, ഓപ്പണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍, ഗൂഗ്ള്‍ പ്രതിനിധി, ആമസോണ്‍ പ്രതിനിധി തുടങ്ങി ആഗോള ബിസിനസ് പ്രമുഖരും ട്രംപിനൊപ്പം ഉണ്ടായിരുന്നു.

 

2025-05-1508:05:25.suprabhaatham-news.png
 
 

പിന്നാലെ ഉറബ് ഉച്ചകോടിയിലും ട്രംപ് പങ്കെടുത്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ സബാഹ്, അബൂദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്, ഒമാന്‍ ഉപപ്രധാനമന്ത്രി അസാദ് ബിന്‍ താരിഖ് അല്‍ സായിദ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ എന്നിവര്‍ ഗള്‍ഫ് അമേരിക്കന്‍ ഉച്ചകോടിക്ക് എത്തിയത്.

2025-05-1508:05:74.suprabhaatham-news.png
 
 

ഇതിനിടെ റിയാദ് കൊട്ടാരത്തില്‍ വച്ച് സിറിയന്‍ ഭരണാധികാരി അഹമ്മ്ദ അല്‍ ഷറാ (ജുലാനി)യുമായും ട്രംപ് കൂടിക്കാഴ്ച നടത്തി.

 

2025-05-1508:05:75.suprabhaatham-news.png
 
 

സഊദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ട്രംപ് പിന്നീട് ഖത്തറിലേക്കാണ് പോയത്. ഗസ്സ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ മധ്യസ്ഥ രാജ്യം കൂടിയാണ് ഖത്തര്‍. 

 

2025-05-1508:05:65.suprabhaatham-news.png
 
 

ട്രംപിനെയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും ആദരിക്കുന്നതിനായി ലുസൈല്‍ കൊട്ടാരത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അത്യാഡംബര ഡിന്നര്‍ ആണ് ഒരുക്കിയത്. 

2025-05-1508:05:47.suprabhaatham-news.png
 
 

ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ നിരവധി പ്രതിരോധ വാണിജ്യ കരാറുകളിലും ഒപ്പുവച്ചു. ഖത്തര്‍ എയര്‍വെയ്‌സ് യു.എസില്‍ നിന്ന് 160 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഒപ്പുവച്ച കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്. 

 

2025-05-1509:05:76.suprabhaatham-news.png
 
 

20,000 കോടി ഡോളറിന്റെ കരാറിലാണ് ഇരു നേതാക്കളും ഒപ്പുവച്ചത്.

 

2025-05-1509:05:83.suprabhaatham-news.png
 
 

ശതകോടികളുടെ പ്രതിരോധ സഹകരണം, എം.ക്യു9ബി ആളില്ലാ വിമാനങ്ങള്‍ വാങ്ങുന്നത് തുടങ്ങിയ കരാറുകളിലും ഒപ്പുവച്ചു. പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സതാണ് യു.എസിനു വേണ്ടി പ്രതിരോധ കരാറിലൊപ്പുവച്ചത്.

2025-05-1509:05:09.suprabhaatham-news.png
 
 

2003ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഒരു യു.എസ് പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത് ആദ്യമായാണ്. 

2025-05-1509:05:36.suprabhaatham-news.png
 
 

ഇന്ന് അബൂദബി സന്ദര്‍ശിക്കുന്ന ട്രംപ് അതു കഴിഞ്ഞ് തുര്‍ക്കിയിലേക്കു പോകും.


US President Donald Trump's historic Gulf tour: In pictures

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  15 hours ago
No Image

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

uae
  •  15 hours ago
No Image

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍

uae
  •  15 hours ago
No Image

25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  16 hours ago
No Image

മൂന്ന് സിക്‌സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു

Cricket
  •  16 hours ago
No Image

ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്

National
  •  16 hours ago
No Image

ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ

Kerala
  •  16 hours ago
No Image

1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍

uae
  •  16 hours ago
No Image

വന്യമ‍ൃ​ഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ

Kerala
  •  16 hours ago
No Image

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  17 hours ago