HOME
DETAILS

കാന്താരി മുളകിനെ നിസാരമായി കാണരുത്... കഴിക്കുന്നവരാണെങ്കില്‍ ഇതറിഞ്ഞോളൂ

  
Web Desk
May 15 2025 | 06:05 AM

If you eat chili peppers know this

മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ് കാന്താരി മുളക്. കാന്താരിയിലെ ക്യാപസിസിന്‍ ദഹനപ്രക്രിയ സുഗമമാക്കുകയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.  ചീത്തകൊളസ്‌ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡും എച്ച്ഡി എല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു.

വൈറ്റമിനുകളായ എ,സി,ഇ എന്നിവയാല്‍ സമ്പുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും കാന്താരിമുളകിനു സാധിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയാനും പല്ലുവേദന കുറയ്ക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും മിതമായ തോതില്‍ കാന്താരി മുളക് ഉപയോഗിക്കാവുന്നതാണ്. 

 

dee22.jpg

കാന്താരി മുളകില്‍ ഔഷധഗുണങ്ങള്‍ ഏറെയാണ്. കാന്താരി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും വേദനസംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനും കാന്താരിക്കു കഴിവുണ്ട്. 
കാന്താരി അമിതമായി ഉപയോഗിച്ചാല്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടന്നു വിയര്‍ക്കല്‍, വായില്‍ പുകച്ചില്‍, വയറില്‍ അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാവാം. 

ghan.jpg


കിഡ്‌നിക്കും ലിവറിനും പ്രശ്‌നമുള്ളവരുണ്ടെങ്കില്‍ അവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൂടുതലായി കാന്താരി കഴിക്കരുത്.

കുട്ടികള്‍ക്ക് ത്വക്‌രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1-2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തിയരക്കാനും കാന്താരി സൂപ്പറാണ്.

കാന്താരി മുളക് വെറുതെ കഴിക്കുന്നതിനേക്കാളും നല്ലത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  13 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  13 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  14 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  15 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  15 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  16 hours ago
No Image

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

uae
  •  16 hours ago