HOME
DETAILS

ഗവണ്‍മെന്റ് പ്രസുകളില്‍ സ്ഥിര ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
May 15 2025 | 09:05 AM

kerala psc operator recruitment to government press

കേരള സര്‍ക്കാരിന് കീഴിലുള്ള ഗവണ്‍മെന്റ് പ്രസുകളിലേക്ക് ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. അച്ചടി വകുപ്പാണ് ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സി മുഖേന ജൂണ്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

അച്ചടി വകുപ്പില്‍ (ഗവണ്‍മെന്റ് പ്രസുകള്‍) ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍. 


പ്രായം

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

കൂടാതെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ലഭിച്ച പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ ഉണ്ടായിരിക്കണം. 

അല്ലെങ്കില്‍  മെഷീന്‍ വര്‍ക്ക് (ലോവര്‍) KGTE/MGTE ജയിച്ചിരിക്കണം. അല്ലെങ്കില്‍ വിഎച്ച്എസ്ഇ പ്രിന്റിങ് ടെക്‌നോളജി അഥവാ തത്തുല്യ യോഗ്യത കൂടാതെ, ഒരു പ്രശസ്ത അച്ചടി സ്ഥാപനത്തില്‍ നിന്ന് ഓഫ് സെറ്റ് പ്രിന്റിങ് മെഷീനിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,600 രൂപമുതല്‍ 74,500 രൂപവരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു, അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

Applications are invited for the post of Operator in government presses under the Kerala Government. The Printing Department is conducting recruitment for the post of Offset Printing Machine Operator Grade II.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ

International
  •  3 hours ago
No Image

Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ

latest
  •  4 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  11 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  12 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  12 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  13 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  13 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  14 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  14 hours ago