HOME
DETAILS

സിവിൽ സർവീസ് കോച്ചിംഗ്‌ പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ്‌ 27 വരെ അപേക്ഷിക്കാം

  
Web Desk
May 16 2025 | 08:05 AM

Perinthalmanna Hyderali Shihab Thangal Kriya Civil Service Academy Civil Service Coaching Applications can be submitted from today

പെരിന്തൽമണ്ണ:  പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സർവ്വീസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 1-ന്  നടക്കും.മെയ്‌ 27  വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവർക്കും അല്ലെങ്കിൽ അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കുമാണ് ഈ സ്ക്കോളർഷിപ്പ് പരീക്ഷക്ക്‌ അപേക്ഷിക്കാനാവുക.

പ്രവേശന പരീക്ഷയിലും തുടർന്ന് നടക്കുന്ന  ഇന്റർവ്യൂവിലും മികവ് തെളിയിക്കുന്ന 100 വിദ്യാർത്ഥികൾക്ക്  നൂറ് ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നൽകും. ശേഷം റാങ്ക് ലിസ്റ്റിൽ വരുന്ന വിദ്യാർത്ഥികൾക്കും  സ്കോളർഷിപ്പോടെ പ്രവേശനം നൽകും. 

https://kreaias.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ഇത്തവണ ഏഴ് കേന്ദ്രങ്ങളിലായാണ്   എഴുത്തു പരീക്ഷ നടക്കുന്നത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.കേരളത്തിലെ എല്ലാ ജില്ലകളിലും, ലക്ഷ ദ്വീപിലെയും വിദ്യാർത്ഥി കൾക്ക് അപേക്ഷിക്കാം.

ഉന്നത ഉദ്യോഗ രംഗത്ത് മലബാറില്‍ നിന്നുള്ള കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നജീബ് കാന്തപുരം എം.എൽ.എ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിക്ക് തന്നെ  സിവിൽ സർവീസ് ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശിയായ റാഷിദ് അലിയായിരുന്നു അക്കാദമിയിൽ ദമിയിൽ നിന്നും സിവിൽ സർവീസ് ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി. കഴിഞ്ഞ മൂന്നു കൊണ്ട് അക്കാദമിയുടെ വിവിധ കോഴ്സുകളിലൂടെ ഇരുപതോളം ഉദ്യോഗാർത്ഥികൾ സർവീസ് നേടിയിട്ടുണ്ട്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖ ഫാക്കല്‍റ്റികളാണ് അക്കാദമിയിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നിവലില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ പ്രമുഖരായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാനെത്താറുണ്ട്. 

കേരളത്തില്‍ പുതിയ സിവില്‍ സര്‍വ്വീസ് ഇക്കോ സിസ്റ്റം നിര്‍മ്മിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളോടൊപ്പം സിവിക് സെന്‍സുള്ള ഉത്തമ പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധ്യമുള്ള പരമാവധി പേരെ കേന്ദ്ര, സംസ്ഥാന സര്‍വീസിലെത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.kreaias.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6235577577,6235364726 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം....

വിജ്ഞാപനം: CLICK 

National Institute of Technology NIT Calicut  PG programs application dead line extended

Perinthalmanna Hyderali Shihab Thangal Kriya Civil Service Academy Civil Service Coaching Applications can be submitted from today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യമ‍ൃ​ഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ

Kerala
  •  3 hours ago
No Image

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ

National
  •  3 hours ago
No Image

യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ

Football
  •  4 hours ago
No Image

ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

Kerala
  •  4 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...

Business
  •  5 hours ago
No Image

റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്

Football
  •  5 hours ago
No Image

പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

International
  •  5 hours ago
No Image

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

Football
  •  6 hours ago
No Image

കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  6 hours ago