HOME
DETAILS

പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ കോഹ്‌ലി; രാജാവ് വീണ്ടും കളത്തിൽ 

  
May 17 2025 | 07:05 AM


ബാംഗ്ലൂർ: ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യങ്ങൾ അവസാനിച്ചതോടെ ഐപിഎൽ പോരാട്ടങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 

ഈ സീസണിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തികൊണ്ടിരിക്കുന്നത്. എട്ട് വിജയങ്ങളുമായി 16 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. ഇന്ന് വിജയിക്കാൻ ബെംഗളൂരുവിന് സാധിച്ചാൽ ഈ സീസണിൽ പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാനും ആർസിബിക്ക് സാധിക്കും. 

ഈ നിർണായക മത്സരത്തിൽ ബെംഗളൂരു താരം വിരാട് കോഹ്‌ലിക്ക് ഒരു തകർപ്പൻ നേട്ടവും കൈവരിക്കാൻ സാധിക്കും. മത്സരത്തിൽ ഒരു ഫോർ നേടിയാൽ ഐപിഎല്ലിൽ 750 ഫോറുകൾ പൂർത്തിയാക്കാൻ കോഹ്‌ലിക്ക് സാധിക്കും. 263 മത്സരങ്ങളിൽ നിന്നും ഇതുവരെ 749 ഫോറുകളാണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ മികച്ച ഫോമിലാണ് കോഹ്‌ലി കളിക്കുന്നത്. 

11 ഇന്നിംഗ്സുകളിൽ നിന്നും 505 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ ഏഴ് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. 63.12 എന്ന മികച്ച ആവറേജിലും 143.46 സ്ട്രൈക്ക് റേറ്റിലും ആണ് വിരാട് ബാറ്റ് വീശിയത്. താരത്തിന്റെ ഈ മികച്ച പ്രകടനം കൊൽക്കത്തക്കെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണിൽ ആർസിബി ചെന്നൈയെ കീഴടക്കിയത്.

എന്നാൽ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണിൽ മൂന്ന് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

National
  •  21 hours ago
No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  21 hours ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  21 hours ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  21 hours ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  21 hours ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  21 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  a day ago
No Image

കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്

International
  •  a day ago
No Image

മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

obituary
  •  a day ago
No Image

മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി

Kuwait
  •  a day ago

No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ലഹരി വിരുദ്ധ കാംപയ്‌നില്‍ അണിനിരന്ന് ലക്ഷങ്ങള്‍; മദ്‌റസകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് 12 ലക്ഷത്തിലധികം വിദ്യാർഥികൾ

Kerala
  •  a day ago
No Image

ട്രംപിനെ കാണുംമുമ്പ് സിറിയൻ പ്രസിഡന്റിനെ വധിക്കാൻ യു.എസ് പദ്ധതിയിട്ടു; വെളിപ്പെടുത്തി യുഎസ് സെനറ്റര്‍

International
  •  a day ago
No Image

കോണ്‍ഗ്രസിനെ വെട്ടിലാക്കി കേന്ദ്രം; പ്രതിനിധി സംഘത്തെ നയിക്കാന്‍ ശശി തരൂരെത്തുമ്പോള്‍ നേട്ടം ബിജെപിക്കോ?

National
  •  a day ago
No Image

തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പൊലിസ്‌

Kerala
  •  a day ago