HOME
DETAILS

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

  
Web Desk
May 18 2025 | 14:05 PM

young Malayali man who had gone to work in Saudi Arabia collapsed and died in a vehicle

ദമാം: സഊദിയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി മുഹമ്മദ് നൗഫല്‍ പുത്തന്‍ പുരയിലാണ് മരണപ്പെട്ടത്. 40 വയസായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ വാഹനത്തില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആറ് മാസം മുമ്പാണ് ജോലി മാറ്റത്തിന്‍റെ ഭാഗമായി നൗഫല്‍ ദുബൈയില്‍ നിന്നും ദമാമിലെത്തിയത്.

താല്‍ക്കാലിക ഒഴിവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും സ്ഥിര ജോലിക്കുള്ള അന്വേഷണം തുടരുകയും ചെയ്തു. ഇതിനിടെ കഴി‍ഞ്ഞ ദിവസം അല്‍ഹസ ഹുഫൂഫില്‍ പുതിയ കമ്പനിയില്‍ ജോലി ലഭിക്കുകയും ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിക്കുന്നതിനായി ദമാമിൽ നിന്നും യാത്ര തിരിക്കുകയും ചെയ്തു. ഹുഫൂഫിലേക്കുള്ള യാത്രക്കിടെയാണ് മരണം.

മരണത്തിന് പത്ത് മിനുട്ട് മുമ്പ് വരെ ദമാമിലുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്തിരുന്നു. മൃതദേഹം ഹുഫൂഫ് ഹുസൈന്‍ അല്‍ അലി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി വെല്‍ഫയര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സഊദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  2 days ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  2 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  2 days ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  2 days ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി

International
  •  2 days ago
No Image

നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി

Kerala
  •  2 days ago
No Image

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ

Kerala
  •  2 days ago
No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  2 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  2 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  2 days ago