
'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ മുഖമായ ആര്‍മി ഓഫിസര്‍ സോഫിയ ഖുറേഷിയെക്കുറിച്ച് വിദേ്‌വഷ പരാമര്‍ശം നടത്തിയ ബി.ജെ.പി മന്ത്രി കുന്‍വാര്‍ വിജയ് ഷായുടെ ക്ഷമാപണം സുപ്രിം കോടതി തള്ളി. രൂക്ഷമായ ചോദ്യങ്ങളുയര്‍ത്തിയാണ് മധ്യപ്രദേശ് മന്ത്രിയുടെ മാപ്പപേക്ഷ പരമോന്നത കോടതി തള്ളിയത്. ആത്മാര്‍ത്ഥതയില്ലാത്ത മാപ്പുപറച്ചിലാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വെറും മുതലക്കണ്ണീരാണതെന്നും രൂക്ഷമായി പരിഹസിച്ചു. വിഷയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
'എന്ത് മാപ്പപേക്ഷയാണത്?. എന്ത് തരത്തിലുള്ള ക്ഷമാപണമാണ് നിങ്ങള്‍ നടത്തിയത്? മാപ്പ് എന്നവാക്കിന് ഒരര്‍ത്ഥമുണ്ട്. നടപടിക്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ വേണ്ടി മാത്രം ആളുകള്‍ ചിലപ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കുന്നു! അതിനായ് ചിലപ്പോള്‍ അവര്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. ഇതില്‍ ഏതുതരം ക്ഷമാപണമായിരുന്നു നിങ്ങളുടേത്?' ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
സായുധസേനയെ സംബന്ധിടത്തോളം വൈകാരികമായ ഈ വിഷയത്തില്‍ മന്ത്രി അല്‍പം കൂടി വിവേക പൂര്‍വ്വം പെരുമാറേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരായ കേസ് അന്വേഷിക്കാന്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണം. ചൊവ്വാഴ്ച രാവിലെയോടെ തന്നെ ഇത് രൂപീകരിച്ച് മെയ് 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തെറ്റുകാരനെന്ന് കണ്ടാല്‍ കനത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി ഷാക്ക് മുന്നറിയിപ്പ് നല്‍കി. മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടിസ് അയക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ആഗ്രഹമുണ്ട്. ഇത് നിങ്ങള്‍ക്ക് ഒരു ലിറ്റ്മസ് പരീക്ഷണമാണ്,' കോടതി സര്‍ക്കാരിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു' ഇതായിരുന്നു വിജയ് ഷായുടെ പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ള രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. എതിര്‍പ്പിനെ തുടര്‍ന്ന് വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് മന്ത്രി സുപ്രിം കോടതിയില്‍ ക്ഷമാപണം നടത്തി മന്ത്രി. എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോള്‍, ഞാന്‍ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, പത്ത് തവണ ക്ഷമാപണം നടത്താന്‍ ഞാന്‍ തയാറാണ് എന്നായിരുന്നു മന്ത്രിയുടെ മാപ്പപേക്ഷ.
ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേനയിലെ കേണല്‍ സോഫിയയേയും വ്യോമസേന കമാന്‍ഡര്‍ വ്യോമിക സിങ്ങിനേയും രാജ്യം ഉയര്‍ത്തിക്കാട്ടിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സംഭവം വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത് സോഫിയയും വ്യോമികയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 19 hours ago
ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി
uae
• 19 hours ago
ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക്
National
• 19 hours ago
യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്
uae
• 19 hours ago
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു
National
• 19 hours ago
'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍
uae
• 19 hours ago.png?w=200&q=75)
'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്; ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി
Kerala
• 20 hours ago
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി
Kerala
• 20 hours ago
ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി
oman
• 20 hours ago
കള്ളപ്പണം വെളുപ്പിക്കൽ; സർക്കാർ മദ്യശാലയിലെ ഇ.ഡി റെയ്ഡിനെതിരെ സുപ്രീം കോടതി; അന്വേഷണം അവസാനിപ്പിക്കാൻ നിർദേശം
National
• 20 hours ago
ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ
Business
• 21 hours ago
കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ജമ്മു കശ്മീരിൽ ജാഗ്രത
National
• 21 hours ago
യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം
latest
• a day ago
ഭാവി തലമുറക്ക് പ്രചോദനം; നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
National
• a day ago
ഡൽഹിയിൽ കനത്ത മഴ: 2 മരണം, 11 പേർക്ക് പരുക്ക്; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• a day ago
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ
Saudi-arabia
• a day ago
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്; പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാം, രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
latest
• a day ago
ബലി പെരുന്നാൾ: സാധ്യതാ തീയതി പ്രഖ്യാപിച്ച് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി
uae
• a day ago
പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍
Kerala
• a day ago
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദമാസ്കസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് ഫ്ലൈ ദുബൈ
uae
• a day ago
ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി
National
• a day ago