HOME
DETAILS

ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ

  
Web Desk
May 22 2025 | 06:05 AM

Gold Prices Soar in Kerala Amid Global Economic Concerns

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണക്കുതിപ്പ്. എഴുപതിനായിരം കടന്ന സ്വര്‍ണം പവന്‍ ആഭരണം വാങ്ങണമെങ്കില്‍ എണ്‍പതിനായിരത്തിനടുത്ത് വേണ്ടിവരും എന്നിടത്ത് എത്തി നില്‍ക്കുകയാണ്.  രാജ്യാന്തര വിപണിയില്‍ വില കുതിക്കുന്നതാണ് കേരളത്തിലെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ വിപണി തകരുന്നു എന്ന പ്രചാരണം വന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കയുടെ കടം തിരിച്ചടവ് ശേഷി, റേറ്റിങ് ഏജന്‍സിയായ മൂഡിസ് കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇതോടെ അമേരിക്കന്‍ ഡോളറിന്റെ കരുത്ത് തുടര്‍ച്ചയായി കുറയുകയാണ്. 99.55 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. 101 എന്ന നിരക്കില്‍ നിന്നാണ് ഇടിഞ്ഞത്. മാത്രമല്ല, അമേരിക്കന്‍ കടപത്രങ്ങല്‍ നിന്ന് കൂടുതല്‍ നിക്ഷേപകര്‍ പിന്‍വലിയുകയുമാണ്. ഇതും സ്വര്‍ണ വില ഉയരാനുള്ള കാരണമാണ്.

2000 രൂപയില്‍ അധികമാണ് ഇന്നലെയും ഇന്നുമായി കേരളത്തില്‍ പവന് വില വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73040 രൂപയായിരുന്നു. 

 ഇന്നത്തെ സ്വര്‍ണവില

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3336 ഡോളറായാണ് ഉയര്‍ന്നത്.  കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 71800 രൂപയായി വര്‍ധിച്ചു.360 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8975 രൂപയായി. 

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 45 രൂപ, ഗ്രാം വില 8,930
പവന്‍ കൂടിയത് 360 രൂപ, പവന്‍ വില 71,800

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 49 രൂപ, ഗ്രാം വില 9,791
പവന്‍ കൂടിയത് 392 രൂപ, പവന്‍ വില 78,328

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 37 രൂപ, ഗ്രാം വില 7,344
പവന്‍ വര്‍ധന 296 രൂപ, പവന്‍ വില 58,752

വിപണിയിലെ പുതിയ മാറ്റങ്ങള്‍ അറിയാം
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍വില 22 കാരറ്റിന് 73040 രൂപയായിരുന്നു. പിന്നീട് 68880 രൂപ വരെ കുറഞ്ഞു. പിന്നാലെ വീണ്ടും ഉയരാന്‍ തുടങ്ങി. അവിടെ നിന്ന് വീണ്ടും കുറഞ്ഞു. ഇപ്പോഴിതാ അടുത്ത ദിവസങ്ങളില്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 


വിലക്കുറവില്‍ വാങ്ങണോ
സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം കിട്ടാന്‍ 18 കാരറ്റ് വാങ്ങുന്നതാണ് ഉചിതം. ഗ്രാമിന് 37 രൂപ കൂടിയെങ്കിലും 7344 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്. അതായത്, ഒരു പവന് 58,752 രൂപ വരുന്ന 18 കാരറ്റിന് ആഭരണമാവുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 62000-63000 രൂപ വന്നേക്കാം. എന്നാലും 22 കാരറ്റിലെ ആഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അതേ സമയം, ആഭരണം ആയി ഉപയോഗിക്കാം എന്നതിലപ്പുറം മറ്റ് ലാഭമൊന്നും 18 കാരറ്റ് നല്‍കുന്നില്ല.

അത്യാവശ്യക്കാര്‍ക്ക് അഡ്വാന്‍സ് ബുക്കിങ്ങും നല്ല മാര്‍ഗമാണ്. 

പഴയ സ്വര്‍ണം വില്‍ക്കുന്നത് വലിയ നഷ്ടമാണോ?

ഇന്ന് പുതിയ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 78000 രൂപ വരെയാവുമെന്നാണ് സൂചന. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ചേരുമ്പോഴാണിത്. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇതിന് പുറമെ നല്‍കണമെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ ഇനിയും കാത്തിരിക്കുന്നതാണ് നല്ലതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 

സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പഴയ സ്വര്‍ണത്തിന് രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനുമിടയില്‍ വില കുറച്ചാണ് ജ്വല്ലറികള്‍ സ്വീകരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  2 hours ago
No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  2 hours ago
No Image

ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി

Kerala
  •  2 hours ago
No Image

ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ് 

Cricket
  •  3 hours ago
No Image

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

National
  •  3 hours ago
No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  3 hours ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  3 hours ago