HOME
DETAILS

വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം

  
Web Desk
May 20 2025 | 02:05 AM

Wild Elephant Attack in Palakkad Farmer Killed in Edathanattukara

അലനല്ലൂർ (പാലക്കാട്): ജനവാസമേഖലയ്ക്കു സമീപം കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.

എടത്തനാട്ടുകര കോട്ടപ്പള്ള എം.ഇ.എസ് പടിയിൽ വാലിപ്പറമ്പൻ ഉമ്മർ (70)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കൃഷിയിടത്തിൽ നാട്ടുകാർ കണ്ടത്. മുഖത്തും തലയിലും പരുക്കുകളുണ്ട്.  വനത്തിനടുത്തുള്ള ചോലമണ്ണ് ഭാഗത്ത് മൂന്നേക്കറിൽ ഉമ്മർ റബറും കുരുമുളകും കൃഷി ചെയ്ത് വരികയാണ്. കൃഷിയിടത്തിലേക്കു പോയ ഉമ്മറിനെ കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഉമ്മറിന്റെ കൃഷിഭൂമിക്കു തൊട്ടടുത്തുള്ള മറ്റൊരുകർഷകന്റെ കൃഷിയിടത്തിലാണ് മൃതദേഹം കിടന്നിരുന്നത്. രാത്രി എട്ടുമണിയോടെ നാട്ടുകാരും പൊലിസും വനപാലകരുമെല്ലാം ചേർന്ന് മൃതദേഹം താഴേക്കെത്തിച്ചു. കൃഷിയിടത്തിലേക്കുള്ള വഴി ദുർഘടമായതിനാൽ ജീപ്പിലാണ് മൃതദേഹം താഴേക്കു കൊണ്ടുവന്നത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. 
ചോലമണ്ണിന്റെ താഴെ ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെനിന്ന് കുന്നുകയറി വേണം കൃഷിഭൂമിയിലെത്താൻ.

മണ്ണാർക്കാട് ഡി.എഫ്.ഒ.സി അബ്ദുൽ ലത്തീഫ്, റെയ്ഞ്ച് ഓഫിസർ എൻ. സുബൈർ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി.
ഉമ്മറിന്റെ ഭാര്യ സുലൈഖ. മക്കൾ: ശൈനി, ജഷിയ, ഷാനിഫ. മരുമക്കൾ: ഷൗകത്ത്, ഹമീദ്, ഹനീഫ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് 'മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം'; കൂടുതൽ യു.എ.ഇ ഉത്പന്നങ്ങളുമായി ലുലു

uae
  •  6 hours ago
No Image

മസ്‌കിന്റെ ന്യൂറലിങ്ക് ബ്രെയിന്‍ ചിപ്പിന്റെ യുഎസിനു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര പരീക്ഷണത്തിന് വേദിയാകാന്‍ യുഎഇ

uae
  •  6 hours ago
No Image

നാദ് അല്‍ ഷെബയില്‍ പുതിയ പാലം വരുന്നു; യാത്രാസമയം 83% കുറയുമെന്ന് ആര്‍ടിഎ 

uae
  •  7 hours ago
No Image

കുഞ്ഞിനെ സന്ധ്യ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍; ടോര്‍ച്ച് കൊണ്ട് തലക്കടിച്ചു, ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി

Kerala
  •  7 hours ago
No Image

കല്യാണ വീട്ടിൽ ബിരിയാണിക്ക് സാലഡില്ല, പാത്രങ്ങളുമായി കൂട്ടത്തല്ല്, നാലു പേർ ആശുപത്രിയിൽ 

Kerala
  •  7 hours ago
No Image

സ്വര്‍ണവില ഇന്ന് വീണ്ടും 70,000ത്തില്‍ താഴെ; പവന്‍ വാങ്ങാന്‍ എത്ര വേണമെന്ന് നോക്കാം

Business
  •  7 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിന് ഒരു വർഷം ജയിൽവാസം വേണ്ട സുപ്രീം കോടതിയുടെ നിർണായക വിധി 

National
  •  8 hours ago
No Image

126 മീറ്റര്‍ ഉയരം, 40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങി

latest
  •  8 hours ago
No Image

ബെംഗളൂരുവിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതം; വൃദ്ധനും 12-കാരനും ദാരുണാന്ത്യം, മതിൽ ഇടിഞ്ഞ് യുവതിയും മരിച്ചു

National
  •  8 hours ago
No Image

മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ

Kerala
  •  8 hours ago