
രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: ഇന്ന് മെയ് 20, രണ്ടാം പിണറായി സര്‍ക്കാരിന് നാലാം പിറന്നാള്‍. അവസാന ലാപ്പിലേക്ക് കടക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും ഇനി എളുപ്പമല്ലാത്ത ഒരു വര്‍ഷമാണ്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം കഴിഞ്ഞ് നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്ന തെരഞ്ഞെടുപ്പ് വര്‍ഷം. നേട്ടങ്ങളെണ്ണി പറഞ്ഞ് സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ന് കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷം. പ്രകൃതി ദുരന്തവും ആരോപണപെരുമഴയും സമരങ്ങളുടെ വേലിയേറ്റവും ഒടുവില്‍ തീരമണഞ്ഞ വിഴിഞ്ഞമെന്ന വികസനസ്വപ്നവും.
വീണ്ടുമൊരു ഭരണത്തുടര്‍ച്ചയ്ക്കുള്ള ശ്രമത്തിലാണ് പിണറായി വിജയന് എന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും. കഴിഞ്ഞ നാലു വര്‍ഷം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടിക്കേസും അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങളും അവസാനം ദലിത് സ്ത്രീയുടെ പരാതി കേള്‍ക്കാന്‍ പോലും പൊളിറ്റിക്കല്‍ സെക്രട്ടറി ശശി തയാറായില്ലെന്ന വിവാദവും ഉള്‍പ്പെടെ നിരവധി വിവാദ പരമ്പരകളാണ് സര്‍ക്കാരിനെ പിടിച്ചുലച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ചിട്ടയോടെ പ്രവര്‍ത്തിച്ച ഐ.എ.എസുകാര്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം തമ്മിലടി തുടങ്ങിയതും ചെറുതായൊന്നുമല്ല സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അത്ര എളുപ്പമല്ല അവസാന വര്‍ഷത്തില്‍ പിണറായി വിജയന് തുടര്‍ഭരണ മോഹം.
ചരിത്രം കുറിച്ച ഭരണത്തുടര്‍ച്ചയായിരുന്നു ഇത്തവണത്തേത്. ഇതിന്റെ അഹങ്കാരം പിന്നീട് സര്‍ക്കാരിന്റെ ഓരോ നീക്കത്തിലും ജനങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞു. പാര്‍ട്ടിയിലും സര്‍ക്കാരിലും അവസാന ശബ്ദമായി മാറി പിണറായി വിജയനെന്ന മുഖ്യമന്ത്രി.
മുദ്രാവാക്യങ്ങളും സമരങ്ങളും മറന്ന്, പാര്‍ട്ടിയുടെ പ്രഖ്യാപിത നയം തിരുത്തി പിണറായി വിജയന് സ്വകാര്യ സര്‍വകലാശാലയ്ക്ക് കേരളത്തിന്റെ മണ്ണിലേക്ക് പച്ചപരവതാനി വിരിച്ചു.
അവകാശപ്പോരാട്ടങ്ങളാണ് ഇടതിന്റെ കരുത്തെങ്കില്‍ അധികാരത്തുടര്‍ച്ചയില്‍ സമരങ്ങളോടെല്ലാം പുച്ഛമാണ് രണ്ടാം പിണറായി സര്‍ക്കാരിന്. ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന് നടിച്ചു. സമരങ്ങള്‍ ആരു ചെയ്താലും സര്‍ക്കാരിനെതിരാണെങ്കില്‍ ഗൂഢാലോചനാ ചാപ്പ കുത്തി. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കേസെടുത്ത് കുടുക്കാനായിരുന്നു ആവേശം. മാസപ്പടി കേസില്‍ മകള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതിയും ദേശീയ ഏജന്‍സികളുടെ അന്വേഷണവും മുഖ്യമന്ത്രിയുടെ മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായക്കും കളങ്കമായി. എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍ മുതല്‍ കെ.എം എബ്രഹാം വരെ നീളുന്നു രക്ഷാകവചം.
അതേസമയം, ചൂരല്‍ മലയിലും മുണ്ടകൈയിലും ഉരുളെടുത്ത ജീവിതങ്ങളെ പച്ചപിടിപ്പിക്കുക വഴി വയനാട് ചുരമിറങ്ങി തുടര്‍ ഭരണം വരുമെന്നാണ് സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും സ്വപ്നം. അവസാന ലാപ്പില്‍ ടൗണ്‍ഷിപ്പ് പണി പൂര്‍ത്തിയാക്കി ഉരുളെടുത്ത ജീവിതങ്ങള്‍ക്ക് നല്‍കുന്നതോടെ വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ ആയുധമാക്കാമെന്നും പതിറ്റാണ്ടുകള്‍ നീണ്ട വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം സാക്ഷാത്കരിച്ചതും സ്ഥലമേറ്റെടുക്കല്‍ കടമ്പ കടന്നുള്ള ദേശീയ പാത വികസനവും ഇച്ഛാശക്തിയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടി ഒരുവട്ടം കൂടി തുടരാനുള്ള വന്‍ തയാറെടുപ്പാണ് നടക്കുന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ ഇന്ന് യു.ഡി.എഫ് കരിദിനം ആചരിക്കും. കരിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ജില്ലാ ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കരിങ്കൊടി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും.
എല്ലാ മേഖലയിലും കേരളത്തെ തകര്‍ക്കുകയും ധൂര്‍ത്തും ആഡംബരവും നടത്തുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കരിദിനാചരണമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും
Kerala
• 6 hours ago
ആശാ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം
Kerala
• 6 hours ago
ഗസ്സയിലെ ഹമദ് പ്രോസ്തെറ്റിക്സ് ആശുപത്രിക്കെതിരായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
uae
• 6 hours ago
19 കാരനായ അമ്മയുടെ കാമുകന് രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• 6 hours ago
ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
uae
• 7 hours ago
കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത
Kerala
• 7 hours ago
തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു
Kerala
• 7 hours ago
അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra
latest
• 8 hours ago
വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• 8 hours ago
വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍
Kerala
• 8 hours ago
കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു
Kerala
• 8 hours ago
'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates
latest
• 9 hours ago
ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം
Kerala
• 9 hours ago
വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം
latest
• 9 hours ago
ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്
National
• 17 hours ago
ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി
qatar
• 17 hours ago
മുസ്ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
Kerala
• 18 hours ago
“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി
National
• 18 hours ago
കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്ലാമി ജില്ലാ മുന്‍ അമീര്‍
Kerala
• 9 hours ago
തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍
Kerala
• 9 hours ago
തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍
Kerala
• 16 hours ago