
നാദ് അല്‍ ഷെബയില്‍ പുതിയ പാലം വരുന്നു; യാത്രാസമയം 83% കുറയുമെന്ന് ആര്‍ടിഎ

ദുബൈ: നാദ് അല്ഷെബയില് പുതിയ പാലം വരുന്നു. പാലം യാഥാര്‍ഥ്യമാകുന്നതോടെ ദുബൈ-അല്‍ഐന്‍ റോഡില്‍ നിന്ന് നാദ് അല്‍ ഷെബയിലേക്കുള്ള യാത്രാസമയം 83 ശതമാനം കുറയും. ഇപ്പോള്‍ ദുബൈ-അല്‍ഐന്‍ റോഡില്‍ നിന്ന് നാദ് അല്‍ ഷെബയിലെത്താന് ആറു മിനിറ്റു വേണം. എന്നാല്‍ പാലം വന്നാല്‍ ഇവിടേക്കെത്താന്‍ ഒരു മിനിറ്റു മതിയാകും.
RTA constructs 700-metre bridge connecting Dubai–Al Ain road to Nad Al Sheba. With a design capacity of 2,600 vehicles per hour, the bridge reduces travel time from Dubai–Al Ain Road to Nad Al Sheba by 83%, cutting the journey from six minutes to just one. The project enables… pic.twitter.com/FwZGYCVukc
— Dubai Media Office (@DXBMediaOffice) May 19, 2025
ഏകദേശം 700 മീറ്റര്‍ വിസ്തൃതിയുള്ള നാദ് അല്‍ ഷെബയിലെ രണ്ടുവരി പാലം, നാദ് അല്‍ ഷെബയിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍ക്ക് സേവനം നല്‍കുകയും ദുബൈ-അല്‍ ഐന്‍ റോഡില്‍ നിന്ന് അല്‍ ഐനിലേക്കുള്ള ഇന്‍ബൗണ്ട് ഗതാഗതവുമായി നേരിട്ടു ബന്ധിപ്പിക്കുകയും ചെയ്യും.
മണിക്കൂറില്‍ 2,600 വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പാലം ഏകദേശം 30,000 താമസക്കാര്‍ താമസിക്കുന്ന പ്രദേശത്ത് സുഗമവും കാര്യക്ഷമവുമായ ഗതാഗതം സാധ്യമാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതോടൊപ്പം നാദ് അല്‍ ഷെബ പ്രദേശത്തെ എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.
പുതിയ പാലത്തിന്റെ നിര്‍മ്മാണം 2025ലെ നാലാം പാദത്തില്‍ ആരംഭിക്കുകയും 2026ലെ നാലാം പാദത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
ദുബൈയിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും ആര്‍ടിഎയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ആര്‍ടിഎ പറഞ്ഞു.
'പദ്ധതി എമിറേറ്റിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ചയെയും നഗര വികസനത്തെയും അഭിസംബോധന ചെയ്യുന്നു, അതേസമയം ഗതാഗത സുരക്ഷയുടെയും സുഗമമായ മൊബിലിറ്റിയുടെയും ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റുക എന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടുമായി ഈ ലക്ഷ്യങ്ങള്‍ യോജിക്കുന്നു,' അതോറിറ്റി പറഞ്ഞു.
മേഖലയിലെ മറ്റ് പദ്ധതികള്‍
നേരത്തെ, നാദ് അല്‍ ഷെബ സ്ട്രീറ്റും ദുബൈ-അല്‍ഐന്‍ റോഡും തമ്മിലുള്ള കവലയില്‍ ആര്‍ടിഎ ഒരു പ്രധാന പാലം ഉദ്ഘാടനം ചെയ്തിരുന്നു. 170 മീറ്റര്‍ വിസ്തൃതിയുള്ളതും ഇരുവശത്തേക്കും രണ്ട് വരി പാതകളുള്ളതുമായ ഈ പാലം ദുബൈ-അല്‍ ഐന്റോഡില് നിന്ന് നാദ് അല്‍ ഷെബ, മെയ്ഡാന്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാക്കുന്നു.
ഏകദേശം 10,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റെപ്റ്റണ്‍ സ്കൂള്‍, അല്‍ ഖലീജ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്കൂളുകളുടെ പരിസരത്ത് ആര്‍ടിഎ സമഗ്രമായ ഗതാഗത പരിഷ്കാരങ്ങള്‍ നടത്തിയിരുന്നു. ഗതാഗതം സുഗമമാക്കുന്നതിനും തിരക്കേറിയ സമയങ്ങളില്‍ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായാണ് പരിഷാകാരങ്ങള്‍ നടപ്പിലാക്കിയത്.
നാദ് അല്‍ ഷെബയിലെ വികസനത്തിന്റെ ഭാഗമായി, ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റിന്റെയും നാദ് അല്‍ ഷെബ സ്ട്രീറ്റിന്റെയും ജംഗ്ഷനിലെ ഒരു കവല ഒരു റൗണ്ട് എബൗട്ടാക്കി മാറ്റിയിരുന്നു. ഇത് കാലതാമസ സമയം 50% കുറയ്ക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും കാരണമായിട്ടുണ്ട്.
Dubai’s RTA announces a new bridge project in Nad Al Sheba, expected to reduce travel time by 83% and significantly improve traffic flow in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ
International
• 2 days ago
ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
International
• 2 days ago
നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 2 days ago
അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി
Football
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 2 days ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 2 days ago
മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
Kerala
• 2 days ago
സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
Kerala
• 2 days ago
ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം
Cricket
• 2 days ago
ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി
International
• 2 days ago
മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി
Football
• 2 days ago
ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ
International
• 2 days ago
ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ
National
• 2 days ago
ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്
Kerala
• 2 days ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 2 days ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 2 days ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 2 days ago
ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
Kerala
• 2 days ago
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം
National
• 2 days ago
നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും
Kerala
• 2 days ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 days ago