HOME
DETAILS

തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു

  
May 20 2025 | 03:05 AM

Body of 3-year-old boy missing from Thiruvananthapuram recovered from Chalakudy river

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുള്ള കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയി കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ച കല്യാണി. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലില്‍ നിര്‍ണായകമായത്. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ കുട്ടി മറ്റക്കുഴിയില്‍ നിന്നു ആലുവ കുറമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്കു പോയിരുന്നു.

മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയിരുന്നത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായത് എന്നുമാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്.

പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറയുന്നതും. തുടര്‍ന്നാണു പൊലിസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലിസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീളുകയായിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് അങ്കണവാടിയിലുള്ള കുട്ടിയെ അമ്മ ഒപ്പം കൂട്ടിയത്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീട്ടിലേക്കാണ് സന്ധ്യ കുട്ടിയേയും കൊണ്ടു പോയത്. ഏഴ് മണിയോടെ സന്ധ്യ വീട്ടിലെത്തുമ്പോള്‍ കൂടെ കുട്ടിയുണ്ടായിരുന്നില്ല. കുട്ടിയെവിടെ എന്ന ചോദ്യത്തിനു ആലുവയില്‍ വച്ച് കാണാതായെന്നായിരുന്നു മറുപടി നല്‍കിയത്.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തന്‍കുരിശ് പൊലിസിനെ വിവരമറിയിച്ചു. അവര്‍ അന്വേഷണവും തുടങ്ങി. പിന്നീട് പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി പറഞ്ഞത്. അതിനുശേഷമാണ് മൂഴിക്കുളം പാലത്തിനടുത്ത് തിരച്ചിലും ഊര്‍ജിതമാക്കിയത്. മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസിനു കിട്ടി.

കുട്ടിയുടെ പിതാവും ഇവിടേക്ക് എത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെയിറങ്ങി പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാല്‍ ആലുവയില്‍ നിന്നുള്ള യുകെ സ്‌കൂബ ടീമിനെ വിളിക്കുകയായിരുന്നു. 12.45നാണ് സ്‌കൂബ ടീം എത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘവും സ്ഥലത്തെത്തി. അവര്‍ ഇറങ്ങും മുമ്പ് ആലുവയില്‍ നിന്നുള്ള സ്‌കൂബ ടീമിന്റെ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്

Kerala
  •  a day ago
No Image

നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം 

Kerala
  •  a day ago
No Image

കേരള നിയമസഭയിലേക്കിത്  69ാം ഉപതെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി

Kerala
  •  a day ago
No Image

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago