HOME
DETAILS

കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്‌ലാമി ജില്ലാ മുന്‍ അമീര്‍

  
Web Desk
May 20 2025 | 01:05 AM

Waqf Land Kodungallur Illegally Taken Ex-District Ameer of Jamaat-e-Islami Accused

കൊടുങ്ങല്ലൂർ (തൃശൂർ): വെളുത്തകടവ് ദാറുസ്സലാം പള്ളിക്ക് ദേശീയപാത അതോറിറ്റിയിൽനിന്ന് ലഭിച്ച  2,76,44,485 രൂപ ജമാഅത്തെ ഇസ്‌ലാമിയുടെ ദാറുസ്സലാം ചാരിറ്റബിൾ ആൻഡ് റിലീജിയസ്  ട്രസ്റ്റ് വകമാറ്റിയതോടെയാണ്  2024 ജൂൺ 29നു മഹല്ല് നിവാസികൾ അടിയന്തര യോഗം ചേരുന്നത്. തുടർന്ന് അന്നത്തെ പ്രസിഡന്റ് മക്കാർ മുഹമ്മദിന്റെ സഹോദരൻ അബ്ദുറഹ്മാൻ മാസ്റ്റർ പ്രസിഡന്റും അബ്ദുൽ നാസർ സെക്രട്ടറിയും വി.എച്ച് മെഹ്ബൂബ് ട്രഷററുമായ 15 അംഗ പുതിയ കമ്മിറ്റി നിലവിൽവന്നു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായിരുന്നു പുതിയ കമ്മിറ്റിയുടെ ആദ്യ ശ്രമം.

പുതിയ കമ്മിറ്റി പള്ളിയുടെ നിലവിലുള്ള ഭൂമിയുടെ നികുതി അടക്കാൻ പനങ്ങാട് വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് പള്ളിക്കു നഷ്ടപരിഹാരം ലഭിച്ച പണം മാത്രമല്ല, ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. 2022 ഡിസംബർ 23നാണ് കൊടുങ്ങല്ലൂർ രജിസ്ട്രാർ ഓഫിസിൽ ജമാഅത്തെ ഇസ്‌ലാമിയുടെ തൃശൂർ ജില്ലാ അമീർ കെ.കെ ഷാനവാസ്, നിലവിലെ ജുമാമസ്ജിദ് സെക്രട്ടറിയും ഖതീബുമായ അബ്ദുൽ ലത്തീഫ് എന്നിവർ വഖ്ഫ് ഭൂമി എഴുതിവാങ്ങിയതായി അറിയുന്നത്. ഇതിനായി ഇവർ 11 പേർ ചേർന്ന് ദാറുസ്സലാം ചാരിറ്റബിൾ ആൻഡ് റിലീജിയസ് ട്രസ്റ്റുമുണ്ടാക്കി. ഇതിൽ മുൻ പ്രസിഡന്റ് മക്കാർ മുഹമ്മദിനെയും ഉൾപ്പെടുത്തി. ജോ. സെക്രട്ടറിയും മക്കാർ മുഹമ്മദും ഒഴികെ മറ്റുള്ളവരൊന്നും മഹല്ല് പരിധിയിൽ വരുന്നവരുമല്ല.

ആധാരം ട്രസ്റ്റിന്റെ പേരിൽ എഴുതിക്കൊടുക്കുന്നത് പ്രസിഡന്റായ മക്കാർ മുഹമ്മദും സെക്രട്ടറി അബ്ദുൽ ലത്തീഫുമാണ്. ഈ രജിസ്‌ട്രേഷനു പിന്നിൽ ഒരു കൊടുംചതിയുണ്ടായതായി മുൻ പ്രസിഡന്റ് മക്കാർ മുഹമ്മദ് പറഞ്ഞു.

നിലവിലെ മസ്ജിദിനു പിറകിൽ മദ്‌റസയോട് ചേർന്ന് ഒന്നര സെന്റ് സ്ഥലം പ്രദേശവാസിയായ പുറക്കൊളത്ത് യൂസുഫിന്റെ ഭാര്യ ഹാജറ മസ്ജിദിനു നൽകാൻ വസിയ്യത്ത് ചെയ്തിരുന്നു. ഇതിന്റെ രജിസ്‌ട്രേഷൻ നടപടികൾക്കെന്നു പറഞ്ഞാണ് സെക്രട്ടറി തന്നെ സാക്ഷിയാക്കി കൊടുങ്ങല്ലൂരിലെ രജിസ്ട്രർ ഓഫിസിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇവർ ഭൂമി മുഴുവനായും ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. നിലവിലുള്ള വെളുത്തകടവ് ദാറുസ്സലാം എന്ന പേരിന് സമാനമായ പേരും ഇതിനു നൽകിയാണ് മഹല്ല് വാസികളെ കബളിപ്പിച്ചത്.

ജുമാമസ്ജിദിനു നഷ്ടപരിഹാരമായി ലഭിച്ച പണംകൊണ്ട് മസ്ജിദ് കമ്മിറ്റി അംഗങ്ങളും മഹല്ല് വാസികളും അറിയാതെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 12 മുറികളുള്ള ഒരു കെട്ടിടം വാങ്ങിയിരുന്നു. എന്തു മാനദണ്ഡത്തിലാണ് ഇതെന്ന് ആർക്കും അറിയില്ല. മാസവരുമാനം ഒന്നരലക്ഷം  കിട്ടുന്നുണ്ട് എന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ ഇതിൽ 30,000 രൂപ മാത്രമാണ് പള്ളിക്ക് ആദ്യമാസം നൽകിയിരുന്നത്. ശേഷിക്കുന്ന തുക എന്തു ചെയ്യുന്നുവെന്നതിനു ഉത്തരമില്ല. ഇതിനിടെയാണ് അക്കൗണ്ടിൽ സീറോ ബാലൻസ് കണ്ടത്. ഇതോടെ മുൻ പ്രസിഡന്റ് മക്കാർ മുഹമ്മദ് അടക്കം സെക്രട്ടറിയും ഖതീബുമായ അബ്ദുൽ ലത്തീഫിനോട് വിശദീകരണം തേടി. എന്നാൽ അന്യായം പറഞ്ഞ് ഇവർ മഹല്ലിനെ കബളിപ്പിക്കൽ തുടർന്നു. നഷ്ടപ്പെട്ട പണവും വഖ്ഫ് ഭൂമിയും ലഭിക്കാൻ ഇവർ പൊലിസിൽ പരാതി നൽകി സമരം തുടങ്ങി. ഈ സമരമാണ് 180-ാം ദിവസത്തിലേക്ക് കടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  13 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  13 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  13 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  14 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  14 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  15 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  15 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  16 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  16 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  16 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  18 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  18 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  18 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  19 hours ago