
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി വാഗ്ദാനം ചെയ്‌തെന്ന് അഭ്യൂഹം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിദേശകാര്യ പ്രതിനിധി സംഘങ്ങളിലൊന്നിന്റെ നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന് ഔദ്യോഗിക സ്വഭാവമുള്ള ഉന്നത പദവി ലഭിച്ചേക്കുമെന്ന് അഭ്യൂഹം.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള നയതന്ത്ര സ്വഭാവമുള്ള ഉന്നത പദവി കേന്ദ്രം വാഗ്ദാനം ചെയ്തുവെന്ന അഭ്യൂഹമാണ് ശക്തമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തരൂരുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസ് നേതൃത്വമോ ശശി തരൂരോ ഇതു സംബന്ധിച്ച പ്രതികരണം നടത്തിയിട്ടില്ലെങ്കിലും നേതാക്കൾക്കിടയിൽ വിഷയം സജീവ ചർച്ചയായിട്ടുണ്ട്. തരൂരിന് പാർട്ടി നൽകിയ പദവികൾ തിരിച്ചെടുക്കണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വഴ്ത്തിപ്പാടി തരൂർ രംഗത്തെത്തിയപ്പോഴും തരൂരിന് കേന്ദ്രത്തിൽ നിന്നു വാഗ്ദാനങ്ങൾ ലഭിച്ചുവെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പുതിയ സാഹചര്യത്തിൽ വിദേശകാര്യ വിദഗ്ധനായ തരൂരിൻ്റെ സേവനം പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി പ്രത്യേകതാൽപര്യം പ്രകടിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള സർവകക്ഷി പ്രതിനിധിസംഘത്തിന്റെ തലവനാകാൻ ശശി തരൂർ കേന്ദ്ര സർക്കാരിനോട് സമ്മതിച്ചത് പാർട്ടിയെ അറിയിക്കാതെയാണെന്ന വിവരവും ഇന്നലെ പുറത്തുവന്നു.
പാർലമെന്ററികാര്യമന്ത്രി കിരൺ റിജ്ജു വിളിച്ചപ്പോൾ നേതൃത്വത്തെ അറിയിക്കും മുമ്പ് തരൂർ സമ്മതംമൂളിയെന്ന വിവരമാണ് പുറത്തുവന്നത്. സർക്കാർ വിളിച്ചകാര്യം പാർട്ടിയെ അറിയിച്ചിരുന്നുവെന്നാണ് കഴിഞ്ഞദിവസം തരൂർ പ്രതികരിച്ചത്. പിന്നീട് മറ്റു നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ വിവരമറിയിച്ചപ്പോഴാണ് പ്രതിനിധിസംഘത്തിൽ ശശി തരൂർ ഉൾപ്പെട്ടതായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ളവർ അറിയുന്നത്.
ഇത് സ്ഥിരീകരിക്കാൻ രാഹുൽ നേരിട്ട് തരൂരിനെ വിളിച്ചതായും സൂചനയുണ്ട്. കേന്ദ്രത്തിൽ നിന്നു ക്ഷണം ലഭിച്ച ഇ.ടി മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ്, കനിമൊഴി തുടങ്ങിയവരൊക്കെ അവരവരുടെ പാർട്ടി നേതൃത്വുമായി കൂടിയാലോചിച്ച ശേഷമാണ് സമ്മതമറിയിച്ചത്. വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാൻ ആവശ്യപ്പെടണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
പഹൽഗാം വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും താരതമ്യം ചെയ്ത കോൺഗ്രസുകാരെ തരൂർ തിരുത്തിയതും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിലിരുന്ന് പാർട്ടി നിലപാടുകളെയും വികാരത്തെയും നിരന്തരം വെല്ലുവിളിക്കുന്ന തരൂരിനെ ആ പദവിയിൽ നിന്ന് പുറത്താക്കാനും സമ്മർദമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• a day ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• a day ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 2 days ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 2 days ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 2 days ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago