HOME
DETAILS

വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍

  
May 20 2025 | 02:05 AM

Mundakai Chooralmala Victims Launch Protest Over Unpaid Aid Rent Credited After Blockade

വൈത്തിരി: മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തബാധിതർക്കുള്ള വാടക വിതരണംചെയ്യാൻ സമരത്തിന് കാത്തുനിന്ന് അധികൃതർ. സമരം നടത്തിയതോടെ വാടക വിതരണവും ആരംഭിച്ചു. 
വാടകയും സർക്കാർ പ്രഖ്യാപിച്ച ഉപജീവന സഹായവും കൃത്യമായി ലഭിക്കാത്തതിനെതിരേ ഇന്നലെ രാവിലെയാണ് പ്രദേശത്തെ ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫിസ് നൂറുകണക്കിന് ദുരന്തബാധിതർ ഉപരോധിച്ചത്. തുടർന്ന് 10.30ഓടെ വൈത്തിരി തഹസിൽദാർ സമരക്കാരുമായി ചർച്ച നടത്തി.

വാടകയും ഉപജീവന സഹായവും വിതരണം ചെയ്യാൻ ആവശ്യമായ ഫണ്ട് താലൂക്ക് ഓഫിസിൽ എത്തിയിട്ടില്ലെന്ന് തഹസിൽദാർ അറിയിച്ചു. എന്നാൽ വാടക ലഭിച്ചിട്ടേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു ദുരന്തബാധിതർ. തുടർന്ന് 11.30ഓടെ തന്നെ ജില്ലാ ഭരണകൂടം വാടക നൽകുന്നതിനുള്ള തുക തഹസിൽദാറുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഈ വിവരം ദുരന്തബാധിതരെ അറിയിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.  വൈകാതെ വാടക ലഭിക്കാനുള്ളവർക്ക് തുക അക്കൗണ്ടുകളിലെത്തി തുടങ്ങുകയും ചെയ്തു.

അതേസമയം വൈത്തിരി ടൗണിൽ നിന്ന് പ്രകടനവുമായെത്തിയ ദുരന്തബാധിതരെ പൊലിസ് വൈത്തിരി താലൂക്ക് ഓഫിസിന് മുന്നിൽ തടഞ്ഞത് പൊലിസും സമരക്കാരും തമ്മിൽ നേരിയ സംഘർഷത്തിനിടയാക്കി. പിന്നീട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മാസം ആദ്യവാരത്തിൽ ലഭിച്ചിരുന്ന വാടകയും ഉപജീവന സഹായവും വൈകിയതോടെ ദുരന്തബാധിതർ വൈത്തിരി താലൂക്ക് ഓഫിസിൽ ബന്ധപ്പെട്ടിരുന്നു. ആവശ്യമായ ഫണ്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച മറുപടി. തുടർന്ന് ആക്ഷൻ കമ്മിറ്റി സമരം പ്രഖ്യാപിച്ചിരുന്നു.

പിന്നീട് തിരുവനന്തപുരത്ത് നടന്ന ഉന്നതല യോഗത്തിന് ശേഷം വാടക അടിയന്തരമായി ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ജില്ലാ ഭരണകൂടത്തിന് ഫണ്ട് ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് കുറച്ചുപേർക്ക് വാടകയും ഉപജീവന സഹായവും അക്കൗണ്ടുകളിലെത്തിയെങ്കിലും ഭൂരിഭാഗം പേർക്കും വാടക തുകയായി നിശ്ചയിച്ചിരുന്ന 6000 രൂപ ലഭിച്ചിരുന്നില്ല. തുടർന്നാണ് ദുരന്തബാധിതർ വൈത്തിരി താലൂക്ക് ഓഫിസിലേക്ക് സമരവുമായി എത്തിയത്. ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും ദുരന്തബാധിതർക്കുള്ള സർക്കാർ സഹായങ്ങൾ വിതരണം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അലംബാവം തുടരുകയാണെന്ന് ദുരന്തബാധിതർ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രദേശത്തെ ജനകീയ സമിതിയും ഇന്നലെ കലക്ടറെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  2 days ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  2 days ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  2 days ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 days ago