HOME
DETAILS

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

  
May 26 2025 | 16:05 PM

Suryakumar Yadav Create a Historical Record For Mumbai Indians in IPL

ജയ്പൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 185 റൺസ് വിജയലക്ഷ്യം. ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് നേടിയത്. 

സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ മികച്ച സ്കോർ നേടിയത്. 39 പന്തിൽ 57 റൺസ് നേടിയാണ് സ്‌കൈ തിളങ്ങിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഈ സീസണിലെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ മുംബൈക്കായി ഒരു വമ്പൻ റെക്കോർഡ് കൈവരിക്കാനും സൂര്യക്ക് സാധിച്ചു.

ഐപിഎല്ലിൽ ഒരു സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറാനാണ് സ്കൈക്ക് സാധിച്ചത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് സൂര്യകുമാർ യാദവ് ഈ നേട്ടം കൈവരിച്ചത്. 2010 സീസണിൽ 618 റൺസായിരുന്നു സച്ചിൻ നേടിയിരുന്നത്. ഇപ്പോൾ നീണ്ട 15 വർഷങ്ങൾക്ക് ശേഷം സ്‌കൈ മുംബൈയുടെ റൺ വേട്ടക്കാരിൽ ഒന്നാമതെത്തിയിരിക്കുകയാണ്. 

പഞ്ചാബ് ബൗളിങ്ങിൽ അർഷ്ദീപ് സിംഗ്, വൈശാഗ് വിജയ കുമാർ, മാർക്കോ ജാൻസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഹർപ്രീത് ബ്രാർ ഒരു വിക്കറ്റും നേടി. 

പഞ്ചാബ് കിംഗ്സ് പ്ലെയിങ് ഇലവൻ

പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശ്രേയസ് അയ്യർ (ക്യാപറ്റൻ), മാർക്കസ് സ്റ്റോണിസ്, ശശാങ്ക് സിംഗ്, മാർക്കോ ജാൻസൻ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, കൈൽ ജാമിസൺ.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ

രോഹിത് ശർമ്മ, റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമാൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മിച്ചൽ സാൻ്റ്‌നർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

 

Suryakumar Yadav Create a Historical Record For Mumbai Indians in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ് 

Football
  •  a day ago
No Image

സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്

Kerala
  •  a day ago
No Image

നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം 

Kerala
  •  a day ago
No Image

കേരള നിയമസഭയിലേക്കിത്  69ാം ഉപതെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി

Kerala
  •  a day ago
No Image

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago