HOME
DETAILS

പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്‌നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ 

  
Web Desk
May 22 2025 | 02:05 AM


തിരുവനന്തപുര: പി.എം ശ്രീയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിക്കുന്നതിനിടയിലും വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒളിച്ചുകളി തുടരുന്നു. പി.എം ശ്രീ ധാരണാപത്രം ഒപ്പുവയ്ക്കാത്തതിനാൽ കേരളത്തിന് അർഹതപ്പെട്ട 1,500.27 കോടി രൂപ നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് നാളായെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. തമിഴ്‌നാടുമായി ചേർന്ന് സംയുക്ത നിയമനടപടി ആലോചിക്കുമെന്നും ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മ്രന്തിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതെല്ലാം വെറും പ്രസ്താവനയിൽ ഒതുങ്ങി. എന്നാൽ, പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന് കീഴടങ്ങാൻ തയാറാല്ലെന്ന് പ്രഖ്യാപിച്ച്, സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയില്ല എന്നതിന്റെ പേരിൽ തടഞ്ഞുവച്ച ഫണ്ട് പലിശ സഹിതം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു. 2151. 59 കോടിയാണ് തമിഴ്‌നാടിന് ലഭിക്കേണ്ടിയിരുന്നത്. ഇതിന്റെ ആറ് ശതമാനം പലിശ അടക്കം ലഭിക്കണം എന്നാണ് ആവശ്യം. 

പി.എം ശ്രീയിൽ ഒപ്പിടണമെന്ന നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിക്കും നേരത്തെ ഉണ്ടായിരുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ എത്തിക്കാനുള്ള നീക്കം നടത്തിയപ്പോൾ സി.പി.ഐ ഉടക്കിടുകയായിരുന്നു. നയപരമായി എടുക്കേണ്ട തീരുമാനമായതിനാൽ എൽ.ഡി.എഫിൽ ചർച്ച ചെയ്തതിനു ശേഷം മതി എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. തുടർന്ന് പദ്ധതി നടപ്പാക്കുന്നതിനെ എതിർത്ത സി.പി.ഐ മന്ത്രിമാരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രൂക്ഷമായ ഭാഷയിൽ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. 

പിന്നാലെയാണ് തമിഴ്‌നാടുമായി യോജിച്ച് നിയമ നടപടിയുമായി മൂന്നോട്ടുപോകാൻ തീരുമാനമെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. പിന്നീടാകട്ടെ കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. പി.എം ശ്രീയിൽ ഒപ്പിടണമെന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ എതിർക്കാനും വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല. അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേന്ദ്രത്തിനെതിരായ പ്രസ്താവനയ്ക്ക് കുറവൊന്നുമില്ല. 

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ മാത്രമാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കാത്തത്. നേരത്തെ, നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർ ആർ.എൻ രവിയുടെ തീരുമാനത്തിനെതിരേ സുപ്രീം കോടതി വരെ പോയി തമിഴ്‌നാട് അനുകൂലവിധി നേടിയിരുന്നു. ഇതേ വിഷയത്തിൽ കേരളം നൽകിയ കേസ് സുപ്രിംകോടതിയിൽ ഇപ്പോഴും ഇഴയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും നേരിട്ട് എതിർക്കുന്ന പ്രതീതി ഉണ്ടാക്കുന്ന സമീപനം മാത്രമാണ് 10 വർഷമായി സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനം ഉയരുന്നുതിനിടെയാണ് പി.എം ശ്രീയിലെ ഒളിച്ചുകളി കൂടി പുറത്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  a day ago
No Image

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

National
  •  a day ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

International
  •  a day ago
No Image

'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  2 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  2 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  2 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  2 days ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago