HOME
DETAILS

ഇന്‍ഡിഗോ വിമാനം ആലിപ്പഴം വീണതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി 

  
May 22 2025 | 04:05 AM

Hailstorm Forces Emergency Landing of IndiGo Flight in Srinagar

 

ശ്രീനഗര്‍: ഇന്‍ഡിഗോ വിമാനം ആലിപ്പഴം വീണതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്‍ഡിഗോയുടെ ഡല്‍ഹി- ശ്രീനഗര്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിനു മുകളിലേക്കാണ് പെട്ടെന്ന് ആലിപ്പഴം വീണത്. തുടര്‍ന്ന് വിമാനം കുലുങ്ങി.

കൂടുതല്‍ അപകടത്തിലേക്കു പോകുന്നതിനു മുമ്പ് പൈലറ്റ് വിമാനം പെട്ടെന്നു തന്നെ ശ്രീനഗറില്‍ ഇറക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വിമാനത്തിനു കേടുപാടുകള്‍ സംഭവിച്ചതും കാണാം. 260 യാത്രക്കാരുമായാണ് ഡല്‍ഹിയിലേക്കു വിമാനം പുറപ്പെട്ടത്. ഇതിനിടെയാണ് ആലിപ്പഴവര്‍ഷം.

 വൈകുന്നേരം 6.30 നാണ് വിമാനം ശ്രീനഗറില്‍ ഇറക്കുന്നത്. ഇന്‍ഡിഗോ 6E2142 വിമാനത്തിന്റെ ക്യാബിന്‍ ജീവനക്കാര്‍ സുരക്ഷിതമായി വിമാനമിറക്കിയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന് ആലിപ്പഴം വീണ് കേടുപാടുകള്‍ സംഭവിച്ചതൊന്നും അധികൃതര്‍ പറയുന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം

latest
  •  3 hours ago
No Image

ഭാവി തലമുറക്ക് പ്രചോദനം; നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

National
  •  4 hours ago
No Image

പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍

Kerala
  •  4 hours ago
No Image

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദമാസ്കസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് ഫ്ലൈ ദുബൈ

uae
  •  4 hours ago
No Image

ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി

National
  •  4 hours ago
No Image

സഊദി അറേബ്യ: 18 വയസിന് മുകളിലുള്ള 24.5 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠനം

Saudi-arabia
  •  5 hours ago
No Image

ഡൽഹിയിൽ കനത്ത മഴ: 2 മരണം, 11 പേർക്ക് പരുക്ക്; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  5 hours ago
No Image

ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ‌

Saudi-arabia
  •  5 hours ago
No Image

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്; പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാം, രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

latest
  •  6 hours ago
No Image

ബലി പെരുന്നാൾ: സാധ്യതാ തീയതി പ്രഖ്യാപിച്ച് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി

uae
  •  6 hours ago