HOME
DETAILS

Fact Check: ജൂണ്‍ 15 മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനത്തിലും ട്രെയിനിലും ബസ്സിലും സൗജന്യ യാത്ര.!; പ്രചരിക്കുന്ന സന്ദേശത്തിലെ വാസ്തവം ഇതാണ്

  
Web Desk
May 22 2025 | 06:05 AM

Fact Check Reality of Government Launches Free Travel for Senior Citizens from June 15 Trains Flights  Busse

ന്യൂഡല്‍ഹി: ജൂണ്‍ 15 മുതല്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനത്തിലും ട്രെയിനിലും ബസ്സിലും ഉള്‍പ്പെടെ സമ്പൂര്‍ണ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി സന്ദേങ്ങള്‍ പ്രചരിക്കുകയാണ്. 
മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ വിപ്ലവകരമായ സംരംഭം ആരംഭിച്ചിരിക്കുകയാണെന്നും ജൂണ്‍ 15 മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും സൗജന്യ യാത്ര ആസ്വദിക്കാമെന്നും ഇത് അവരുടെ സഞ്ചാരത്തിലും സ്വാതന്ത്ര്യത്തിലും വന്‍ മാറ്റം ഉണ്ടാക്കുമെന്നുമുള്‍പ്പെടെയുള്ള ആമുഖത്തോടെയാണ് സന്ദേശം തുടങ്ങുന്നത്.

 

2025-05-2212:05:40.suprabhaatham-news.png
പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്ന്‌
 

 

പ്രചരിക്കുന്ന സന്ദേശം

ഇന്ത്യന്‍ സര്‍ക്കാര്‍ ജൂണ്‍ 15 മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും സമ്പൂര്‍ണ സൗജന്യ യാത്രക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രായമായ ജനങ്ങളെ ബഹുമാനിക്കാനും പിന്തുണയ്ക്കാനും ഈ സമഗ്ര പദ്ധതി ലക്ഷ്യമിടുന്നു. എല്ലാ പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ വഴിയും മുതിര്‍ന്ന പൗരന്മാര്‍ക്ക് കുടുംബങ്ങളെ സന്ദര്‍ശിക്കാനും പുതിയ സ്ഥലങ്ങള്‍ കാണാനും സംരംഭം സഹായിക്കുന്നു.

 

2025-05-2212:05:42.suprabhaatham-news.png
വ്യാജ വെബ്‌സൈറ്റുകളിലൊന്നിലെ വാര്‍ത്ത
 

 

സൗജന്യ യാത്രാ ഇളവിന് അര്‍ഹത നേടുന്നതിന് മുതിര്‍ന്ന പൗരന്മാര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പറഞ്ഞ് അക്കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. 60 വയസ്സും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്കും 58 വയസ്സും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്കുമാണ് സൗജന്യ യാത്രയ്ക്ക് അനുമതി. ഇളവ് ലഭിക്കുന്നതിന്, മുതിര്‍ന്ന പൗരന്മാര്‍ അവരുടെ ജനനത്തീയതിക്കൊപ്പം സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ആധാര്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ ഐഡി, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് എന്നിങ്ങനെ സ്വീകാര്യമായ രേഖകള്‍ ആവശ്യമാണ്. 
ട്രെയിന്‍ യാത്രയ്ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 'സീനിയര്‍ സിറ്റിസണ്‍' ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ പ്രായ തെളിവ് അപ്‌ലോഡ് ചെയ്ത് ഐആര്‍സിടിസി വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. വിമാന യാത്രകള്‍ക്ക് എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴിയോ അംഗീകൃത യാത്രാ പോര്‍ട്ടലുകള്‍ വഴിയോ നേരിട്ട് ബുക്കിംഗ് നടത്താം. ജൂണ്‍ 10 മുതല്‍ 'സീനിയര്‍ ഫ്രീ ട്രാവല്‍' ഓപ്ഷന്‍ ലഭ്യമാകും. സാധുവായ പ്രായ തെളിവ് ഹാജരാക്കി സംസ്ഥാന ഗതാഗത കോര്‍പ്പറേഷന്‍ വെബ്‌സൈറ്റുകള്‍ വഴിയോ ബസ് സ്റ്റേഷന്‍ കൗണ്ടറുകളിലോ ബസ് യാത്രാ റിസര്‍വേഷനുകള്‍ നടത്താമെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും സന്ദേശത്തോടൊപ്പം ഉണ്ട്.

 

സന്ദേശത്തിന്റെ യാഥാര്‍ഥ്യം

ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമെന്ന് തോന്നിക്കുന്ന വെബ് പോര്‍ട്ടലുകളിലെ ലിങ്കുകള്‍ ആണ് സന്ദേശത്തിന്റെ 'ഉറവിടം' ആയി പ്രചരിക്കുന്നത്. എല്ലാ പോര്‍ട്ടലുകളിലെ ലിങ്കുകള്‍ക്കും ഏറെക്കുറേ സമാനമായ ഘടനകളും ഫോര്‍മാറ്റുകളും ഉള്ളടക്കവും ആണുള്ളത്. ഇതിന്റെ വാസ്തവം അറിയാനായി സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റ് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു പദ്ധതി കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് മനസ്സിലായി.
കൂടുതല്‍ പരിശോധ നടത്തിയപ്പോള്‍ നേരത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിനുകളില്‍ പകുതി വിലക്ക് ടിക്കറ്റ് ലഭിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇപ്പോള്‍ ഇല്ലെന്നും കണ്ടെത്തി. മാത്രമല്ല പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലൂടെ 8,913 കോടി രൂപ അധികവരുമാനം റെയില്‍വേക്ക് ഉണ്ടായെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തതായും മനസ്സിലായി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. എന്നാല്‍ ഈ പദ്ധതി ഇപ്പോഴില്ല. 

 

2025-05-2212:05:98.suprabhaatham-news.png
 
 

ഇന്ത്യയില്‍ ഇതിനോട് സാമ്യമുള്ള പദ്ധതി തമിഴ്‌നാട്ടില്‍ നിലവിലുണ്ട്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബസുകളില്‍ സൗജന്യ യാത്രയ്ക്കായി വയോധിക യാത്രക്കാര്‍ക്ക് പ്രത്യേക ടോക്കണ്‍ സംവിധാനം ഉണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യ ബസ് പാസ് പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംടിസി) ബസുകളില്‍ മാസത്തില്‍ 10 തവണ സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ട്. 

നേരത്തെ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സ്ത്രീകള്‍ക്ക് 50 ശതമാനം നിരക്കില്‍ റെയില്‍വേ ടിക്കറ്റ് എന്നവിധത്തിലും സന്ദേശം പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയെങ്കിലും പിന്നീട് വ്യാജമെന്ന് കണ്ടെത്തുകയുണ്ടായി.

 

ഫാക്ട് ചെക്ക് ഫലം

ചുരുക്കത്തില്‍ ജൂണ്‍ 15 മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനത്തിലും ട്രെയിനിലും ബസ്സിലും സൗജന്യ യാത്ര എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. 

നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവം അറിയുന്നതിനായി അവ സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരിക.
Number: 8547452261


Fact Check: Reality of Government Launches Free Travel for Senior Citizens from June 15, Trains, Flights & Busse



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഇ.ഡി; ഡി.കെ ശിവകുമാറിനെതിരെയും രേവന്ത് റെഡ്ഡിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും

National
  •  3 hours ago
No Image

വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ഹാര്‍വഡ് സര്‍വകലാശാലക്കെതിരായ നീക്കം തടഞ്ഞ് ഫെഡറല്‍ കോടതി

International
  •  3 hours ago
No Image

ഡിസിസി പുനഃസംഘടനക്കൊരുങ്ങി കെ.പി.സി.സി; പ്രവര്‍ത്തനം മോശമായ അദ്ധ്യക്ഷന്മാരെ മാറ്റിയേക്കും

Kerala
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പൂസായാണോ ഡ്യൂട്ടിക്കുവന്നതെന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥന്‍ എത്തിയത് അടിച്ചുപൂസായി; സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദം; മാനുഷിക സഹായവുമായെത്തിയ ട്രക്കുകള്‍ കടത്തിവിട്ട് ഇസ്‌റഈല്‍, ഗസ്സയിൽ സഹായ വിതരണം തുടങ്ങി

International
  •  3 hours ago
No Image

കേസൊതുക്കാന്‍ കൈക്കൂലി; പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Kerala
  •  4 hours ago
No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  11 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  11 hours ago