HOME
DETAILS

മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ

  
Web Desk
May 23 2025 | 06:05 AM

15-year-old-dies-in-car-accident-in-akkikavu123

പെരുമ്പിലാവ്: പേരറിയാത്ത നിരവധി മയ്യത്തുകള്‍ എത്താറുണ്ട് ദിനംപ്രതി സുലൈഖയുടെ മുന്നില്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സാണ് അവര്‍. ആളുകളെ തിരിച്ചറിയുന്നതും നോവിന്റെ ആര്‍ത്തനാദങ്ങള്‍ ആ ആശുപത്രി മുറിക്കുള്ളില്‍ മുഴങ്ങുന്നതും അവരുടെ ജീവിതത്തിലെ നിത്യ കാഴ്ചയായിരുന്നു. പലരേയും ചേര്‍ത്തണച്ച് ആശ്വസിപ്പിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച അവര്‍ക്കു മുന്നിലെത്തിയ ആളറിയാത്ത മയ്യിത്ത് കണ്ട് അവര്‍ ഞെട്ടി...അവിടെ കൂടിനിന്നവര്‍ക്കിടയില്‍ ആലംബമില്ലാതെ തളര്‍ന്നു വീണു.

അവരുടെ പൊന്നുമോനെയാണ് ചേതനയറ്റ നിലയില്‍ സ്ട്രക്ചറില്‍ കിടത്തി കൊണ്ടുവന്നത്. അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ 15കാരന്‍ അല്‍ ഫൗസാനെ അന്‍സാര്‍ ആശുപത്രിയിലേക്കെത്തിച്ചത്. ഏറ്റവുമടുത്ത ആശുപത്രിയായതിനാലാണ് അവനെ അന്‍സാറില്‍ തന്നെ കൊണ്ടുവന്നത്. അന്‍സാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്കും അവന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അപകടസ്ഥലത്തുണ്ടായിരുന്നവര്‍ക്കോ ആശുപത്രിയില്‍ എത്തിച്ചവര്‍ക്കോ അറിയില്ലായിരുന്നു അവന്‍ ആരാണെന്ന്. ഒടുവില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈകളിലേക്കാണ് അവന്റെ ചേതനയറ്റ ശരീരമെത്തിയത്. 

വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടമുണ്ടായത്. അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫൗസാന്‍. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്. 
ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു അല്‍ഫൗസാനെ. ട്യൂഷന്‍ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍, സമീപത്തെ കടയില്‍നിന്ന് കേടുപാടു തീര്‍ത്ത സ്വന്തം സൈക്കിള്‍ വാങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്. പിതാവ് മെഹബൂബ് സൈക്കിള്‍ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠന്‍ കൊടുത്ത പണവുമായി അല്‍ ഫൗസാന്‍ തന്നെ കടയില്‍ പോയി എടുക്കുകയായിരുന്നു. റോഡുപണി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അതിനാല്‍ സൈക്കിള്‍ തള്ളിക്കൊണ്ടാണ് റോഡരികിലൂടെ അല്‍ ഫൗസാന്‍ പോയിരുന്നത്. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് വീട്ടില്‍ നിന്ന് പറയുകയും ചെയ്തിരുന്നു. 

അല്‍ ഫൗസാനെ ഇടിച്ചുതെറിപ്പിച്ച് മിനിലോറി ശരീരത്തിലൂടെ കയറിയിറങ്ങി. കുന്നംകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മിനി ലോറി. ലോറി ഒരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അന്‍പത് മീറ്ററോളം മാറിയാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രക്കാരനായ കൊങ്ങണൂര്‍ വന്നേരിവളപ്പില്‍ സുലൈമാന് പരിക്കേറ്റു.

സുലൈഖയും ഭര്‍ത്താവ് മെഹബൂബും അന്‍സാര്‍ ആശുപത്രിയിലെ ജീവനക്കാരാണ്. മകനെ ട്യൂഷ്യന് വിട്ടിട്ടാണ് ഇരുവരും ജോലിക്കു പോയത്. ഒരു വര്‍ഷം മുന്‍പാണ് മെഹബൂബിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. സുലൈഖയാണ് വൃക്ക നല്‍കിയത്. അഫ്‌ലഹ് മറ്റൊരു മകനാണ്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത

International
  •  an hour ago
No Image

യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ

uae
  •  an hour ago
No Image

കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

Kerala
  •  2 hours ago
No Image

പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്

Kerala
  •  2 hours ago
No Image

സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി

uae
  •  2 hours ago
No Image

നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ

Football
  •  2 hours ago
No Image

കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല

Kerala
  •  3 hours ago
No Image

ടെസ്റ്റിൽ ലോക റെക്കോർഡിട്ട് റൂട്ട്; ചരിത്രനേട്ടവുമായി ഇംഗ്ലണ്ടുകാരന്റെ തേരോട്ടം

Cricket
  •  3 hours ago
No Image

ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്

Kuwait
  •  3 hours ago
No Image

തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ

International
  •  3 hours ago