ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍
സിയാറ്റില്‍: സ്ഥലം യു.എസിലെ സിയാറ്റില്‍. മൈക്രോസോഫ്റ്റിന്റെ 'ബില്‍ഡ് 2025' കോണ്‍ഫറന്‍സ്. കോണ്‍ഫറന്‍സ് നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഗസ്സയില്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന മൈക്രോസോഫ്റ്റിനെതിരെയാണ് പ്രതിഷേധം. ഇന്ത്യക്കാരിയായ എന്‍ജിനീയര്‍ വാനിയ അഗര്‍വാലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മെയ് 19ന് യു.എസ് നഗരമായ സിയാറ്റിലില്‍ ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ 'ബില്‍ഡ് 2025' കോണ്‍ഫറന്‍സില്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വാനിയ അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് 133 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ഏപ്രിലില്‍ കമ്പനി സംഘടിപ്പിച്ച യോഗത്തില്‍ വാനിയ അഗര്‍വാള്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് രാജിക്കത്ത് അയച്ച വാനിയയെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. വംശഹത്യ വിരുദ്ധ ടെക്കി കൂട്ടായ്മയായ 'No Azure for apartheid' മായി ചേര്‍ന്നാണ് വാനിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വാനിയ അഗര്‍വാള്‍, ഏപ്രില്‍ നാലിന് മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്ന വേദിയിലാണ് ആദ്യം പ്രതിഷേധിച്ചത്. ''50,000 ഫലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തി. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വരുന്നു. അവരുടെ രക്തത്തില്‍ ആഘോഷം നടത്തുന്ന നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇസ്‌റാഈലുമായുള്ള ബന്ധം വിച്ഛേദിക്കുക'' -എന്നാണ് വാനിയ വിളിച്ചുപറഞ്ഞത്.
കമ്പനിയുടെ എ.ഐ, അസൂര്‍ ക്ലൗഡ് സേവനങ്ങള്‍ ഫലസ്തീന്‍ ജനതയ്ക്കെതിരായ സൈനിക നീക്കത്തിന് സജീവ പിന്തുണ നല്‍കുന്നതിനെ വാനിയ അഗര്‍വാള്‍ രാജിക്കത്തിലും അപലപിച്ചിരുന്നു. 'ഗസ്സയില്‍ മാരകവും വിനാശകരവുമായി ആക്രമണം നടത്താന്‍ മൈക്രോസോഫ്റ്റ് ക്ലൗഡും എ.ഐയും ഇസ്‌റാഈല്‍ സൈന്യത്തെ സഹായിക്കുന്നു' വാനിയ കമ്പനിക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ച ഇമെയിലില്‍ ചൂണ്ടിക്കാട്ടി. 'ഈ അക്രമാസക്തമായ അനീതിയില്‍ പങ്കാളിയാകുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ എന്‍ മനസ്സാക്ഷിക്ക് കഴിയില്ല.' കമ്പനിക്ക് അയച്ച രാജിക്കത്തില്‍ വാനിയ പ്രഖ്യാപിച്ചു.
🚨BREAKING🚨
— No Azure for Apartheid (@NoAz4Apartheid) May 21, 2025
Former Microsoft workers and No Azure for Apartheid organizers Hossam Nasr and Vaniya Agrawal disrupt Sarah Bird, Chief Product Officer of Responsible AI at a Microsoft Build Day 2! pic.twitter.com/OBvuF3Kltm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."